Follow KVARTHA on Google news Follow Us!
ad

യെദ്യൂരപ്പയെ വീഴ്ത്തിയത് കോണ്‍ഗ്രസിന്റെ തന്ത്രപരമായ വിജയം

യെദ്യൂരപ്പയെ വീഴ്ത്തിയത് കോണ്‍ഗ്രസിന്റെ തന്ത്രപരമായ വിജയം. കേന്ദ്രസര്‍ക്കാരിന്റെ Bangalore, News, Governor, Politics, Resignation, BJP, Congress, Trending, National,
ബംഗളൂരു: (www.kvartha.com 19.05.2018) യെദ്യൂരപ്പയെ വീഴ്ത്തിയത് കോണ്‍ഗ്രസിന്റെ തന്ത്രപരമായ വിജയം. കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്തനായ ഗവര്‍ണര്‍ വജുഭായ് വാലയുടെ പിന്തുണയും കേന്ദ്രത്തിന്റെ ശക്തമായ രാഷ്ട്രീയ പിന്‍ബലവും കൈമുതലാക്കിയാണ് യെദ്യൂരപ്പ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന പേരില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ തടയാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ലെന്ന് യെദ്യൂരപ്പയുടെ രാജിയോടെ വ്യക്തമായിരിക്കയാണ്. കോടികളും മസില്‍ പവറും കാണിച്ച് എം എല്‍ എമാരെ വിലക്കെടുക്കാന്‍ ബി ജെപി കാണിച്ച നീക്കങ്ങള്‍ അപ്പാടെ പിഴുതെറിയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എം എല്‍ എമാരെ കൂട്ടത്തോടെ റിസോര്‍ട്ടിലേക്ക് മാറ്റാനും അവിടെ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോകാനും കോണ്‍ഗ്രസ് കാണിച്ച ആത്മധൈര്യം മാത്രമായിരുന്നു കൈമുതല്‍. അത് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു.

Karnataka: Numbers Beyond Him, Yeddyurappa Resigns as CM Before Floor Test, Bangalore, News, Governor, Politics, Resignation, BJP, Congress, Trending, National

ഗോവയിലും മണിപ്പൂരിലും മേഘാലയിലും ഉണ്ടായ നാണക്കേട് മറികടക്കാന്‍ കര്‍ണാടകയില്‍ നടത്തിയ നീക്കങ്ങളിലൂടെ കോണ്‍ഗ്രസിന് കഴിഞ്ഞു. ദേശീയ ജനാധിപത്യ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന വ്യക്തമായ സന്ദേശം നല്‍കാനും കര്‍ണാടകയിലൂടെ കോണ്‍ഗ്രസിന് സാധിച്ചു. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ഉറ്റുനോക്കിയ കര്‍ണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ ബി ജെ പിയേക്കാള്‍ കോണ്‍ഗ്രസിനാണ് ഏറെ ഗുണം ചെയ്യുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

വരാനിരിക്കുന്ന പോരാട്ടത്തിന്റെ സെമി ഫൈനലില്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും വലിയ വിജയമാണ് കര്‍ണാടകത്തിന് നേടാന്‍ കഴിഞ്ഞത്. ഗവര്‍ണറെ കൂട്ടുപിടിച്ച് ഭൂരിപക്ഷമില്ലാതിരുന്ന ബി ജെ പി നടത്തിയ രാഷ്ട്രീയ നെറികേട് കോടതിയില്‍ യഥാസമയം ചോദ്യം ചെയ്യാനും ബി ജെ പിക്ക് അവര്‍ ആഗ്രഹിച്ച സമയം ലഭിക്കാതിരിക്കാനും നടത്തിയ നീക്കങ്ങളും കോണ്‍ഗ്രസിന് വലിയ നേട്ടമായി.

കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതോടെ യെദ്യൂരപ്പയുടെ പതനം കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടിരുന്നു. ബി ജെ പി ആരോപണ വിധേയനായ എം എല്‍ എയെ പ്രോ- ടേം സ്പീക്കറാക്കിയപ്പോള്‍ അതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കൂടുതല്‍ സമയം ലഭിക്കാന്‍ ബി ജെപിക്ക് സാധ്യതയുണ്ടെന്ന് മനസിലാക്കി ഹര്‍ജിയില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായതും യെദ്യൂരപ്പയുടെ രാജി വേഗത്തിലാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka: Numbers Beyond Him, Yeddyurappa Resigns as CM Before Floor Test, Bangalore, News, Governor, Politics, Resignation, BJP, Congress, Trending, National.