Follow KVARTHA on Google news Follow Us!
ad

കര്‍ണാടക മുഖ്യമന്ത്രിയായി ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കര്‍ണാടക മുഖ്യമന്ത്രിയായി ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമBangalore, News, Politics, Trending, Congress, Karnataka, National
ബംഗളൂരു: (www.kvartha.com 23.05.2018) കര്‍ണാടക മുഖ്യമന്ത്രിയായി ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെ.പി.സി.സി അധ്യക്ഷന്‍ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രതികൂലാന്തരീക്ഷത്തിനിടെയാണ് വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തത്.

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ ജെ.ഡി.എസ് - കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. 34 അംഗ മന്ത്രിസഭയായിരിക്കും നിലവില്‍ വരിക. വെള്ളിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമെ മന്ത്രിമാര്‍ അധികാരമേല്‍ക്കുകയുള്ളൂ. കോണ്‍ഗ്രസിന് 22 മന്ത്രിമാരും ജെ.ഡി.എസിന് 12 മന്ത്രിമാരുമാകും ഉണ്ടാകുക എന്നാണ് നിലവിലെ ധാരണ. എന്നാല്‍ കൂടുതല്‍ മന്ത്രിസ്ഥാനം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രമേഷ് കുമാര്‍ ആയിരിക്കും സ്പീക്കറാകുക. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ്.

Karnataka LIVE: JD(S) leader HD Kumaraswamy takes oath as chief minister, Bangalore, News, Politics, Trending, Congress, Karnataka, National

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മാത്യൂ ടി.തോമസ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, തേജസ്വി യാദവ്, രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിംഗ്, ബി.എസ്.പി നേതാവ് മായാവതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയ്ക്ക് ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം രൂപം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് രണ്ടു സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ 117 പേരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്കുള്ളത് 104 എം.എല്‍.എമാരും.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 111 പേരുടെ പിന്തുണയാണ് ആവശ്യമായുള്ളത്. മുമ്പ് വിട്ടു നിന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ആനന്ദ് സിംഗും പ്രതാപ് ഗൗഡയും ബംഗളൂരുവിലെ ഹോട്ടലില്‍ നിന്ന് നിയമസഭയിലെത്തിയതോടെ കാര്യങ്ങള്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് കൂടുതല്‍ അനുകൂലമാകുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka LIVE: JD(S) leader HD Kumaraswamy takes oath as chief minister, Bangalore, News, Politics, Trending, Congress, Karnataka, National.