Follow KVARTHA on Google news Follow Us!
ad

കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നല്‍കണമെന്നാവശ്യം

കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് ചില മുസ്ലിം News, Karnataka, Press meet, National, JDS, Congress, Karnataka Election: 'Deputy Minister post should be given to the Muslim community'
ബംഗളൂരു:(www.kvartha.com 22/05/2018) കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് ചില മുസ്ലിം സംഘടനകളുടെ വാര്‍ത്താസമ്മേളനം. മന്ത്രിസ്ഥാനങ്ങള്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് ജെഡിഎസിനും കോണ്‍ഗ്രസിനുമിടയില്‍ അഭിപ്രായ ഭിന്നതകള്‍ മൂര്‍ഛിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ചില മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത്.

അതേസമയം ഇരുപാര്‍ട്ടികളും ചൊവ്വാഴ്ച ബംഗളുരുവില്‍ യോഗം ചേരും. തിങ്കളാഴ്ച ഡല്‍ഹിയിലെത്തി നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയേയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗന്ധിയേയും സന്ദര്‍ശിച്ചു. സഖ്യ സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോമണ്‍ മിനിമം പ്രോഗ്രാം രൂപീകരിക്കാനും ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി.

News, Karnataka, Press meet, National, JDS, Congress, Karnataka Election: 'Deputy Minister post should be given to the Muslim community'

സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്ന് ജെഡിഎസ് സമ്മതിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി ചുമതലയേല്‍പ്പിച്ചു.

ഇതിനിടെയാണ് ഏഴുതവണ എംഎല്‍എയായ റോഷന്‍ ബെയ്ഗിനെയോ മറ്റേതെങ്കിലും മുസ്ലിം എംഎല്‍എമാരെയോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ചില മുസ്ലിം സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. നേരത്തെ ലിംഗായത്ത് വിഭാഗവും തങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Keywords: News, Karnataka, Press meet, National, JDS, Congress, Karnataka Election: 'Deputy Minister post should be given to the Muslim community'