Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍ ബാക്കി; എല്ലാ കണ്ണുകളും കര്‍ണാടകയിലേക്ക്

സ്വതന്ത്ര്യാനന്തര ചരിത്രത്തില്‍ കര്‍ണാടക ഇത്രമാത്രം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. ഈ തെരഞ്ഞെടുപ്പിനോളം വലിയ കോലാഹലം വേറെങ്ങുമുണ്ടായിട്ടുമില്ല. ലോകത്തുള്ള Article, Karnataka, Election, Congress, Trending, Rahul Gandhi, Narendra Modi, 2 Days for Karnataka Election, Karnataka Diary-3, Article by Aslam Mavilae
കര്‍ണാടക ഡയറി-3/ അസ്ലം മാവില

(www.kvartha.com 10.05.2018) സ്വതന്ത്ര്യാനന്തര ചരിത്രത്തില്‍ കര്‍ണാടക ഇത്രമാത്രം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. ഈ തെരഞ്ഞെടുപ്പിനോളം വലിയ കോലാഹലം വേറെങ്ങുമുണ്ടായിട്ടുമില്ല. ലോകത്തുള്ള മുഴുവന്‍ ഇന്ത്യക്കാരും ആകാംക്ഷ പൂര്‍വ്വം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ മറ്റന്നാള്‍ നടക്കുന്നത്. ഒരേ സമയം ബി.ജെ.പിക്കും കോണ്‍ഗ്രസിനുമിത് ജീവന്‍മരണ പോരാട്ടമാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്. കര്‍ണാടകയുടെ ഓരോ ഇടവഴിയുമറിയാമെന്ന രൂപത്തിലാണ് രാഹുല്‍ പര്യടനം നടത്തിയത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കര്‍ണാടകയില്‍ നിന്ന് അരക്കാതം മാറി നിന്നിട്ടില്ല. മെയ് ഒന്നിന് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും പ്രചാരണത്തില്‍ തന്നെയാണ്. ഒന്നുകില്‍ കര്‍ണ്ണാടകയില്‍, അല്ലെങ്കില്‍ ട്വിറ്ററില്‍. വിഷയം ഒന്ന് തന്നെ.

കേന്ദ്രത്തില്‍ അഞ്ച് കൊല്ലം തികക്കാന്‍ പോകുന്ന മോദി ഡല്‍ഹിയിലിരുന്ന് എന്ത് ജനസേവനമാണ് ചെയ്തതെന്ന സിദ്ധരാമയ്യയുടെ ചോദ്യത്തിന് മോദിയുടെ ഉത്തരം പറയാത്ത മറു ചോദ്യമുണ്ട്- അഞ്ച് കൊല്ലം തികച്ച കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചെയ്തതെന്തേ  പറയാത്തതെന്ന്. കേന്ദ്രത്തില്‍ ഭൂരിപക്ഷം ലഭിച്ചു തന്റെ പാര്‍ട്ടിയും പൊതുജനങ്ങളും പ്രധാനമന്ത്രി ആകണമെന്ന് ആവശ്യപ്പെട്ടാല്‍ ആ പദവി സ്വീകരിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ ഏറ്റവും പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ സംസാരം. കോണ്‍ഗ്രസിന് 'ഒറ്റ കുടുംബവാഴ്ചയെ കുറിച്ച് മാത്രം ആലോചിക്കാനെ ഇപ്പോഴും സമയമുള്ളൂ എന്ന പരിഹാസ ശരവുമായി മോഡിയും പിന്നാലെ ഉണ്ട്.

സിദ്ധരാമയ്യ കമ്മീഷന്‍ പറ്റിയാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്ന മോഡിയുടെ ആരോപണം മറ്റൊരു വിവാദത്തിലേക്ക് തിരികൊളുത്തി കഴിഞ്ഞു. മോഡി മാപ്പ് പറയണം, ഇല്ലെങ്കില്‍ 100 കോടി മാനനഷ്ടകേസ് നേരിടാന്‍ തയ്യാറാവാനാണ് പ്രധാന മന്ത്രിയോട് കര്‍ണാടക മുഖ്യമന്ത്രിയുടെ ആവശ്യം.

ഇങ്ങിനെ ഉഷിരന്‍ പ്രസ്താവനയും അതിലും മുനയുള്ള ട്വീറ്റുമായി കന്നഡ രാഷ്ട്രീയം കൊടുമ്പിരികൊള്ളേ ഇരു പാര്‍ട്ടികളിലെയും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേക്കേറുന്നത് പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണിപ്പോള്‍. ഏറ്റവുമധികം കൊഴിഞ്ഞ് പോക്ക് ബി.ജെ.പി.യില്‍ നിന്ന് തന്നെ.

കണക്കില്‍പെടാത്ത പണവും പണ്ടവും തിര കമ്മീഷന്‍ പിടിച്ചെടുക്കുന്നു. ലക്ഷക്കണക്കിന് കാശ് കണ്ണ് വെച്ചിട്ട് കര്‍ണ്ണാടകയില്‍ ഒഴുകി എത്തുന്നു പോല്‍. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കൊണ്ട് കന്നഡ നാട് നിറഞ്ഞു നില്‍ക്കുന്നു. രാജരാജേശ്വരി മണ്ഡലത്തില്‍ ഒരു ഫ്‌ളാറ്റില്‍ നിന്ന് പത്തായിരത്തിനടുത്ത് ഒറിജിനല്‍ വേട്ടേര്‍സ് ഐ ഡിയാണ് പിടിച്ചെടുത്തത്. ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ദളും ബി.ജെ.പിയും ആവശ്യവുമായി വന്നു കഴിഞ്ഞു.

ഇന്നത്തോടെ പരസ്യ പ്രചാരണം തീരും. മെയ് 12നാണ് ഇലക്ഷന്‍. ഒന്നര ലക്ഷം ഉദ്യാഗസ്ഥരുടെ നിയന്ത്രണത്തില്‍ വോട്ടെടുപ്പ് നടക്കും.50,000 അര്‍ധസൈനിക വിഭാഗം നിരത്തിലിറങ്ങും. അഞ്ഞൂറിലധികം കമ്പനി പട്ടാളക്കാര്‍ സദാ ജാഗരൂകരായുണ്ടാകും. പ്രചരണത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വളരെ മുന്നിലാണ്. പുതിയ എക്‌സിറ്റ് പോള്‍ പ്രവചനവും കോണ്‍ഗ്രസിന് ആവേശം നല്‍കുന്നത് തന്നെ.

ചിത്രത്തില്‍ നിന്ന് യെദിയൂരപ്പ മാഞ്ഞു പോകുന്നത് പോലെ തോന്നുന്നു. സിദ്ധരാമയ്യ അതിശക്തമായി പ്രചരണ രംഗത്തുണ്ട്. മോദിക്ക് മറുപടി മുഴുവന്‍ നല്‍കുന്നതും അദ്ദേഹം തന്നെ. തെരഞ്ഞടുപ്പിന് രണ്ടു നാള്‍ ബാക്കിയിരിക്കെ രണ്ട് ചോദ്യമാണ്- സിദ്ധാരാമയ്യയെ രണ്ടാം മുഴത്തിന് പൊതുജനം വിടുമോ? കന്നഡ നാട്ടില്‍ കാവിക്കൊടി പാറുമോ ?

കര്‍ണ്ണാടക ഡയറി-1:
രണ്ട് ഇന്ദ്രന്മാരുടെ വി ഐ പി പോരാട്ടം ഇനി ഇല്ല, വരുണയില്‍ വിജയേന്ദ്ര പിന്മാറി,യതീന്ദ്ര മാത്രം

കര്‍ണ്ണാടക ഡയറി-2:
കോണ്‍ഗ്രസ് പ്രകടന പത്രിക വെള്ളിയാഴ്ച, മെയ് ഒന്ന് മുതല്‍ മോദിയുടെ പ്രചരണ പരിപാടി; കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് സജീവമായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Karnataka, Election, Congress, Trending, Rahul Gandhi, Narendra Modi, 2 Days for Karnataka Election, Karnataka Diary-3, Article by Aslam Mavilae< !- START disable copy paste -->