Follow KVARTHA on Google news Follow Us!
ad

ജെ എന്‍ യുവില്‍ ഇസ്ലാമിക ഭീകരത കോഴ്‌സ്; മാധ്യമ വാര്‍ത്തകള്‍ വ്യാജമെന്ന് അദ്ധ്യാപകന്‍

ന്യൂഡല്‍ഹി: (www.kvartha.com 23.05.2018) വിഖ്യാതമായ ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ 'ഇസ്ലാമിക ഭികരത' കോഴ്‌സ് നടത്തുവാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത നിഷേNational, JNU, Islamic Terror course
ന്യൂഡല്‍ഹി: (www.kvartha.com 23.05.2018) വിഖ്യാതമായ ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ 'ഇസ്ലാമിക ഭികരത' കോഴ്‌സ് നടത്തുവാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അദ്ധ്യാപകര്‍. നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസില്‍ ആണ് പ്രസ്തുത കോഴ്‌സ് നടത്താന്‍ പോകുന്നതെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍.

മേയ് 18ന് ചേര്‍ന്ന 145ആമത് അക്കാഡമിക് കൗണ്‍സില്‍ യോഗത്തില്‍ ജെ എന്‍ യു സ്റ്റുഡന്റ് യൂണിയന്‍ നേതാക്കളും ചില അദ്ധ്യാപകരും ഈ വിഷയം ഉയര്‍ത്തി കാണിച്ചിരുന്നു. സമൂഹത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചിരുന്നു.

National, JNU, Islamic Terror course

യോഗത്തില്‍ പങ്കെടുത്ത ചിലരെ ഉദ്ദരിച്ച് ഒരു പ്രമുഖ മാധ്യമം വാര്‍ത്ത പുറത്തുവിട്ടതോടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം കൊണ്ട് ശ്രദ്ധേയമായ ജെ എന്‍ യു വീണ്ടും ചര്‍ച്ചാവിഷയമായി. എന്നാല്‍ അത്തരമൊരു കോഴ്‌സ് നടത്താന്‍ ഒരു ഉദ്ദേശ്യവുമില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷ വഹിച്ച പ്രൊഫസര്‍ അജയ് ദുബെ പറഞ്ഞു.

പിടിഐ ഇതുപോലൊരു വാര്‍ത്ത പുറത്തുവിട്ടത് എന്തിനെന്ന് എനിക്കറിയില്ല. ഇത് പൂര്‍ണമായും വ്യാജമാണ്. സി എന്‍ എസ് എസിന്റെ കീഴില്‍ ഇസ്ലാമിസ്റ്റ് ടെററിസം എന്ന കോഴ്‌സ് നടത്താന്‍ പദ്ധതിയില്ലെന്നും ദുബെ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A reputed news agency cited attendees of the AC meeting saying that the council planned to set up a CNSS which would have Islamist terrorism as part of its course structure; the news was carried in all major media outlets, bringing JNU, a hotbed of youth politics in India, into controversy again.

Keywords: National, JNU, Islamic Terror course