Follow KVARTHA on Google news Follow Us!
ad

ഇനിയും എന്റെ പിതാവിനെ വിഷമിപ്പിക്കാന്‍ ഞാനില്ല: എച്ച് ഡി കുമാരസ്വാമി

ബംഗലൂരു: (www.kvartha.com 16.05.2018) ഇനിയും തന്റെ പിതാവിനെ വിഷമിപ്പിക്കാന്‍ തനിക്കാകില്ലെന്ന് ജെഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ബിജെപിയുമാKarnataka Assembly poll, BJP, Congress, Politics
ബംഗലൂരു: (www.kvartha.com 16.05.2018) ഇനിയും തന്റെ പിതാവിനെ വിഷമിപ്പിക്കാന്‍ തനിക്കാകില്ലെന്ന് ജെഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ബിജെപിയുമായി ഇനിയൊരിക്കലും കൈകോര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2006ല്‍ കോണ്‍ഗ്രസ്- ജെഡി എസ് സഖ്യം തകര്‍ത്ത് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി ചേര്‍ന്ന കാര്യം പരാമര്‍ശിക്കുകയായിരുന്നു കുമാര സ്വാമി. പിതാവ് എച്ച് ഡി ദേവഗൗഡയുടെ ആഗ്രഹത്തിനെതിരായിരുന്നു കുമാരസ്വാമിയുടെ നീക്കം. ഈ സമയത്ത് മകനുമായി തെറ്റിയ ദേവഗൗഡ കുമാരസ്വാമിയുമായി അകലം പാലിച്ചിരുന്നു.

Karnataka Assembly poll, BJP, Congress, Politics

ഞാന്‍ ബിജെപിക്കൊപ്പം പോയപ്പോള്‍ അദ്ദേഹം വിഷമിച്ചു. അവസരവാദിയെന്ന് വിളിച്ച് ഓരോ അവസരം കിട്ടിയപ്പോഴും അദ്ദേഹമെന്നെ പരിഹസിച്ചു. ഇപ്പോള്‍ ആ ചിത്തപ്പേര് മാറ്റാന്‍ കിട്ടിയ സമയമാണ്. അദ്ദേഹത്തിന്റെ മതേതര നിലപാടിന് ഞാന്‍ കളങ്കം വീഴ്ത്തിയിരുന്നു. ഇപ്പോള്‍ അത് തിരുത്തുകയാണ്- കുമാര സ്വാമി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: JD(S) state president and chief ministerial aspirant, HD Kumaraswamy, has consistently denied claims of joining hands with the BJP again.

Keywords: Karnataka Assembly poll, BJP, Congress, Politics