Follow KVARTHA on Google news Follow Us!
ad

കര്‍ണാടക: കോണ്‍ഗ്രസിന്റെ പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും, മലയാളിയായ കെ ജെ ജോര്‍ജിന് വികസന വകുപ്പ് കിട്ടിയേക്കും; മന്ത്രി പദത്തിന് സാധ്യതയുള്ള മറ്റുള്ളവര്‍

മൂന്ന് ദിവസത്തെ രാഷ്ട്രീയ നാടകത്തിന് തിരശ്ശീല വീണതിന് പിന്നാലെ കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസിന്റെ എച്ച് ഡി News, Bangalore, Karnataka, Election, National,
ബംഗളൂരു:(www.kvartha.com 20/05/2018) മൂന്ന് ദിവസത്തെ രാഷ്ട്രീയ നാടകത്തിന് തിരശ്ശീല വീണതിന് പിന്നാലെ കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള തിടുക്കത്തിലാണ് കര്‍ണാടക രാഷ്ട്രീയം. മന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം എന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിക്കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്റെ ജി പരമേശ്വരയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ആഭ്യന്തര വകുപ്പും പരമേശ്വരയ്ക്ക് തന്നെ നല്‍കിയേക്കും. ധനകാര്യം കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യും.

News, Bangalore, Karnataka, Election, National, HD Kumaraswamy likely to keep finance ministry; Congress’ Parameshwara may be deputy CM

ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മറ്റു വകുപ്പുകളും നിയുക്ത മന്ത്രിമാരും:-

1. എച്ച്.ഡി.കുമാരസ്വാമി - മുഖ്യമന്ത്രി, ധനകാര്യം (ജെ.ഡി.എസ്)
2. ജി പരമേശ്വര - ഉപമുഖ്യമന്ത്രി (കോണ്‍ഗ്രസ്)
3. എം കൃഷ്ണപ്പ - കായികം (കോണ്‍ഗ്രസ്)
4. എച്ച് വിശ്വനാഥ് - വിദ്യാഭ്യാസം (ജെ.ഡി.എസ്)
5. കെ ജെ ജോര്‍ജ് - വികസനം (കോണ്‍ഗ്രസ്)
6. സി എസ് പുട്ടരാജു - കാര്‍ഷികം (ജെ.ഡി.എസ്)
7. ഡോ. കെ സുധാകര്‍ - ആരോഗ്യം (കോണ്‍ഗ്രസ്)
8. എന്‍ മഹേഷ് - സാമൂഹ്യ ക്ഷേമം (ജെ.ഡി.എസ്)
9. ജി ടി ദേവ്ഗൗഡ - സഹകരണം (ജെ.ഡി.എസ്)
10. ബന്ധപ്പ കഷേംപൂര്‍ - ടെക്സ്റ്റൈല്‍സ് (ജെ.ഡി.എസ്)
11. ഡി സി തമ്മന്ന - തൊഴില്‍ (ജെ.ഡി.എസ്)
12. ദിനേഷ് ഗുണ്ടു റാവു - എക്സൈസ് (കോണ്‍ഗ്രസ്)
13. കൃഷ്ണ ബൈര്‍ ഗൗഡ - ഐ ടി (കോണ്‍ഗ്രസ്)
14. തന്‍വീര്‍ സേട്ട് - ഉന്നത വിദ്യാഭ്യാസം (കോണ്‍ഗ്രസ്)
15. റോഷന്‍ ബെയ്ഗ് - വനം (കോണ്‍ഗ്രസ്)
16. എം ഡി പാട്ടീല്‍ - ഭക്ഷ്യ വിതരണ വകുപ്പ് (കോണ്‍ഗ്രസ്)
17. ആര്‍ വി ദേശ് പാണ്ഡെ - നിയമം (ജെ.ഡി.എസ്)
18. സതീഷ് ജര്‍ക്കോലി - ചെറുകിട വ്യവസായം (കോണ്‍ഗ്രസ്)
19. ഡോ. അജയ് - സയന്‍സ് ആന്റ് ടെക്നോളജി (കോണ്‍ഗ്രസ്)
20. എസ് ശിവശങ്കരപ്പ - റവന്യൂ (കോണ്‍ഗ്രസ്)
21. രാമലിംഗ റെഡ്ഡി - ഗതാഗതം (കോണ്‍ഗ്രസ്)
22. എ ടി രാമസ്വാമി - വ്യവസായം (ജെഡിഎസ്)
23. ആര്‍ നരേന്ദ്ര - മൃഗസംരക്ഷണം (കോണ്‍ഗ്രസ്)
മേയ് 23ന് കണ്ഡീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12നും 1.50നും ഇടയിലാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എന്നാണ് ജെഡിഎസും കോണ്‍ഗ്രസും അറിയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bangalore, Karnataka, Election, National, HD Kumaraswamy likely to keep finance ministry; Congress’ Parameshwara may be deputy CM