Follow KVARTHA on Google news Follow Us!
ad

കുമാരസ്വാമി സര്‍ക്കാര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടകയിലെ ബി.എസ്.യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തില്‍ ജെ.ഡി.എസ് എം.എല്‍.എ എച്ച്‌.ഡി കുമാരസ്വാമിയുടെ National, News, Bangalore, H.D.Kumaraswami, Government, Karnataka, Election, Trending, 30 Ministers,
ബംഗളൂരു: (www.kvartha.com 19.05.2018) കര്‍ണാടകയിലെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്യും. ബി എസ് യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തിലാണ് ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യത്തിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്.


30 അംഗ മന്ത്രി സഭയ്ക്കാണ് ജെഡിഎസ്- കോണ്‍ഗ്രസ് സംഖ്യം രൂപം നല്‍കുന്നത്. നേരത്തെ കേവല ഭൂരിപക്ഷം തികയാഞ്ഞിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ബി എസ് യെഡ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ശനിയാഴ്ച വൈകിട്ടോടെ രാജിവെക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bangalore, H.D.Kumaraswami, Government, Karnataka, Election, Trending, 30 Ministers,