Follow KVARTHA on Google news Follow Us!
ad

ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കൊല്ലപ്പെട്ടനിലയില്‍

ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിKerala, Kottayam, News, Death, Murder, Groom, Love Marriage, Police, Groom found dead; police suspect murder
പുനലൂര്‍: (www.kvartha.com 28.05.2018) ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം മാന്നാനത്തുനിന്നുമാണ് തട്ടിക്കൊണ്ടുപോയത്. നവവരന്‍ നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിന്‍(24)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പുനലൂര്‍ ചാലിയേക്കരയില്‍ നിന്നാണ് മര്‍ദ്ദനമേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

പ്രണയ വിവാഹത്തിന്റെ പേരിലാണ് കെവിനെയും സുഹൃത്ത് അനീഷ് സെബാസ്റ്റിയനെയും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ കെവിനും (24) കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്.

Kerala, Kottayam, News, Death, Murder, Groom, Love Marriage, Police, Groom found dead; police suspect murder

ശനിയാഴ്ച പുലര്‍ച്ച 1.30ഓടെ കെവിന്റെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റിയന്റെ വീട്ടിലെത്തിയ ഗുണ്ടസംഘം വീട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഈ സമയം കെവിനും അനീഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുസാധനങ്ങള്‍ മുഴുവന്‍ തകര്‍ത്ത ശേഷം ഇരുവരെയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് രണ്ടു പേരുടെയും കഴുത്തില്‍ വടിവാള്‍ വെച്ച ശേഷം സംഘം വന്ന മൂന്ന് കാറുകളിലൊന്നില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ 11ഓടെ പുനലൂര്‍ ഭാഗത്ത് അനീഷിനെ ഇറക്കിവിട്ടു.

കെവിനെ കാണാതായത് സംബന്ധിച്ച് ഭാര്യ നീനു നേരത്തെ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. കേസില്‍ ഗാന്ധിനഗര്‍ എസ് ഐക്ക് വീഴ്ച്ചപറ്റിയതായി ഡി വൈ എസ് പി കോട്ടയം എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, News, Death, Murder, Groom, Love Marriage, Police, Groom found dead; police suspect murder