Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ വില 25 രൂപ വരെ കുറയ്ക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് ചിദംബരം

പെട്രോള്‍ വില 25 രൂപ വരെ കുറയ്ക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം. പ്രതിദിനം പെട്രോള്‍ വില വര്‍ധിച്ച് National, News, chennai, Petrol Price, Central Government, Government can reduce petrol price up to Rs 25 per litre but won't do: P Chidambaram
ചെന്നൈ: (www.kvartha.com 23.05.2018) പെട്രോള്‍ വില 25 രൂപ വരെ കുറയ്ക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം. പ്രതിദിനം പെട്രോള്‍ വില വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. 'ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറയ്ക്കാന്‍ സര്‍ക്കാറിന് സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച് അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്' ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

'ഓരോ ലിറ്ററിന്‍മേലും കേന്ദ്ര സര്‍ക്കാറിന് 25 രൂപ വരെ അധികമായി ലഭിക്കുന്നുണ്ട്. ഈ പണം യഥാര്‍ത്ഥത്തില്‍ ശരാശരി ഉപഭോക്താവില്‍ നിന്നുള്ളതാണിതെന്നും മുന്‍ ധനമന്ത്രി കുറിച്ചു.


ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്പോഴെല്ലാം 15 രൂപ വരെ ഓരോ ലിറ്റര്‍ പെട്രോളിലും കേന്ദ്ര സര്‍ക്കാറിന് ലാഭം കിട്ടുന്നുണ്ട്. ചൊവ്വാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 76.87 ഉം ഡല്‍ഹിയില്‍ 84.70 ആയിരുന്നു വില.

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമാണ് എണ്ണക്കമ്പനികള്‍ വലിയ രീതിയില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, chennai, Petrol Price, Central Government, Government can reduce petrol price up to Rs 25 per litre but won't do: P Chidambaram