Follow KVARTHA on Google news Follow Us!
ad

ആയിരത്തിലേറെ രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോണേഴ്‌സ് അക്കൗണ്ട്,നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായം,ഡോണേഴ്‌സ് അക്കൗണ്ടിലേക്ക് പൊതുജനങ്ങള്‍ക്കും സംഭാവന ചെയ്യാം

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്ന ആയിരത്തിലേറെ രോഗികള്‍ക്ക് News, Thiruvananthapuram, Kerala, Medical College, Hospital,
തിരുവനന്തപുരം:(www.kvartha.com 20/05/2018) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്ന ആയിരത്തിലേറെ രോഗികള്‍ക്ക് ആശ്വാസമായി ആശുപത്രിയിലെ ഡോണേഴ്‌സ് അക്കൗണ്ട്. നിലവില്‍ ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് ഉണ്ടായിട്ടും, ഇവര്‍ക്ക് മറ്റ് ചികിത്സാ പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍, സര്‍ക്കാരിന്റെ വിവിധ ചികിത്സാ പദ്ധതികളില്‍ നിന്ന് ധനസഹായം ലഭിക്കാത്ത എ.പി.എല്‍.വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുള്ള നിര്‍ദ്ധനരായ രോഗികള്‍, കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത രോഗികള്‍, തിരിച്ചറിയപ്പെടാന്‍ കഴിയാത്ത രോഗികള്‍, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടില്ലാത്തവര്‍,

അംഗീകൃത സ്‌പോണ്‍സര്‍മാരില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍, സര്‍ക്കാര്‍ അഭയ കേന്ദ്രങ്ങളില്‍ നിന്നും വരുന്നവര്‍, സര്‍ക്കാര്‍ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന വ്യക്തമായ രജിസ്‌ട്രേഷനും, നിയമാവലിയുമുള്ള അഭയകേന്ദ്രങ്ങളില്‍ നിന്നും വരുന്നവര്‍ക്കും, സര്‍ക്കാര്‍ ചികിത്സാ പദ്ധതികളില്‍ നിന്നുള്ള ധനസഹായം പൂര്‍ണമായും വിനിയോഗിക്കപ്പെടുകയും തുടര്‍ ചികിത്സക്ക് വീണ്ടും പണം ആവശ്യമുള്ളവരുമായ ബി.പി.എല്‍.വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കും പരമാവധി 5000 രൂപ വരെ ഡോണേഴ്‌സ് അക്കൗണ്ടില്‍ നിന്നും തുക അനുവദിക്കുന്നു. ഇതിനകം തന്നെ നൂറിലേറെ രോഗികള്‍ക്ക് ഡോണേഴ്‌സ് ഫണ്ടില്‍ നിന്നും സഹായം നല്‍കിയിട്ടുണ്ട്.

News, Thiruvananthapuram, Kerala, Medical College, Hospital,Donors account at MCH

നിര്‍ധനരായ രോഗികള്‍ക്ക്,

സങ്കീര്‍ണമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍, സര്‍ക്കാരില്‍ നിന്നും ലഭിക്കാത്ത വില കൂടിയ ആന്റിബയോട്ടിക് മരുന്നുകള്‍, കാന്‍സര്‍ മരുന്നുകള്‍, സ്‌കാന്‍ ചെയ്യുന്നതിനും, കാര്‍ഡിയോളജി ചികിത്സയിലെ ആന്‍ജിയോ പ്ലാസ്റ്റി, ആന്‍ജിയോഗ്രാം എന്നിവ ചെയ്യുന്നതിന് വേണ്ടിയാണ് കൂടുതലും തുക അനുവദിച്ചിട്ടുള്ളത്.


ജില്ലാ കലക്ടര്‍ ചെയര്‍മാനും, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും, ആശുപത്രി സൂപ്രണ്ടുമടങ്ങുന്ന കമ്മിറ്റിയാണ് ഡോണേഴ്‌സ് അക്കൗണ്ട് നിയന്ത്രിക്കുന്നത്.

ഇതിലേക്ക്

ദി സെക്രട്ടറി, എച്ച്.ഡി.എസ്

മെഡിക്കല്‍ കോളേജ് എന്ന വിലാസത്തിലോ, അക്കൗണ്ട് നമ്പര്‍:67094604026, (എസ്.ബി.ഐ.മെഡിക്കല്‍ കോളേജ് ശാഖ )

IFSC: SBIN0070029
എന്ന നമ്പരിലോ സംഭാവനകള്‍ നല്‍കാം. ഈ അക്കൗണ്ടില്‍ സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ രസീത് കൈപ്പറ്റി
ആദായ നികുതി ഇളവിന് ഉപയോഗിക്കപ്പെടാന്‍ സാധിക്കുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Medical College, Hospital,Donors account at MCH