» » » » » » തന്നെ പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളംനിറത്തിലുള്ളതെന്ന് യുവതിയുടെ വാദം; കോടതിമുറിക്കുള്ളില്‍ സ്വന്തം ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ച് യുവാവ് നിരപരാധിത്വം തെളിയിച്ചു

വാഷിങ്ടണ്‍:(www.kvartha.com 27/05/2018) തന്നെ പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളംനിറത്തിലുള്ളതാണെന്ന് യുവതിയുടെ വാദം. ഒടുവില്‍ നിരപരാധിത്വം തെളിയിക്കാന്‍ ബലാല്‍സംഗക്കേസില്‍ കുറ്റാരോപിതനായ വ്യക്തി സ്വന്തം ലൈംഗികാവയവം കോടതിമുറിക്കുള്ളില്‍ വെച്ച് ജഡ്ജിമാരെ കാണിച്ചു. ന്യൂഹാവനിലെ കോടതിയിലായിരുന്നു രസകരമായ സംഭവം. വാഷിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തന്നെ ബലാല്‍സംഗം ചെയ്ത പുരുഷന്റെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളം നിറത്തിലുള്ളതാണെന്നായിരുന്നു ഇരയുടെ വാദം. ഈ വാദത്തെ പ്രതിരോധിക്കാനാണ് സ്വന്തം ലൈംഗികാവയവം കുറ്റാരോപിതനായ കണറ്റിക്കട്ട് സ്വദേശി ഡെസ്മണ്ട് ജെയിംസിന് ജഡ്ജിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത്. യഥാര്‍ഥവും സാധ്യവുമായ ഏക വഴിയായിരുന്നു ഇതെന്നാണ് കുറ്റാരോപിതന്റെ അതിവിചിത്രമായ പ്രതിരോധമാര്‍ഗത്തെ ന്യായീകരിച്ചു കൊണ്ട് പ്രതിഭാഗം വക്കീല്‍ ടോഡ ബുസ്സര്‍ട്ട് പറഞ്ഞത്.

News, Washington, World, Court,Defendant exposed himself in court. It was key to his acquittal, Connecticut lawyer says

'2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ 2014ലാണ് തന്നെ ബലത്സംഗം ചെയ്തയാളെ സ്ത്രീ തിരിച്ചറിയുന്നത്. വാര്‍ത്തയ്‌ക്കൊപ്പം വന്ന ചിത്രത്തില്‍ നിന്നാണ് സ്ത്രീ ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഡെസ്മണ്ട് ജയിംസിന്റെ ലൈംഗികാവയവം ഇര നല്‍കിയ കുറ്റവാളിയുടെ ലൈംഗികാവയവത്തിന്റെ വിവരണവുമായി ചേര്‍ന്നു പോവുന്നില്ല', ബുസ്സര്‍ട്ട് പറയുന്നു.

'കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ തന്റെ കക്ഷിയുടെ ലൈംഗികാവയവത്തിന്റെ നിരവധി ഫോട്ടോകള്‍ ഹാജരാക്കേണ്ടി വന്നു. എന്നാല്‍ ഒരു ഫോട്ടോയില്‍ ഫഌഷ് ലൈറ്റിന്റെ അതിപ്രസരം വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതിനാലാണ് കോടതി മുറിയില്‍ വെച്ച് തന്റെ കക്ഷിക്ക് പാന്റഴിക്കേണ്ടി വന്നത്, ബുസ്സര്‍ട്ട് പറഞ്ഞു. പാന്റഴിക്കുന്ന നിമിഷം തന്റെ കക്ഷി തീര്‍ത്തും അസ്വസ്ഥനായിരുന്നു. പക്ഷെ വേറെ നിവൃത്തിയില്ലാത്തിനാലാണ് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്നും ബുസ്സര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Washington, World, Court,Defendant exposed himself in court. It was key to his acquittal, Connecticut lawyer says

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal