Follow KVARTHA on Google news Follow Us!
ad

ഫ്‌ളിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത സംഭവം; കടുത്ത പ്രതിഷേധവുമായി സി പി എം; മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഫോര്‍ ഇന്ത്യയായി മാറിയതായും പോളിറ്റ് ബ്യൂറോ

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ശൃംഖലയായ ഫ്‌ളിപ്പ്കാര്‍ട്ടിനെ ഓഗോള ഓണ്‍ലൈന്‍National, New Delhi, News, Business, Politics, CPM, Flipkart, Wallmart, Polit
ന്യൂ ഡല്‍ഹി: (www.kvartha.com 10.05.2018) ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ശൃംഖലയായ ഫ്‌ളിപ്പ്കാര്‍ട്ടിനെ ഓഗോള ഓണ്‍ലൈന്‍ വ്യാപാരഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ. മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന പേരില്‍ മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളുടെ അകം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഫ്‌ളിപ്പ്കാര്‍ട്ടിനെ 1600 കോടി ഡോളറിന് വാള്‍മാര്‍ട്ട് ഏറ്റെടുത്ത സംഭവമെന്ന് പി ബി തുറന്നടിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവ്യവസ്ഥയ്ക്ക് പോലും ഭീഷണിയാവുന്ന ഈ ഏറ്റെടുക്കലിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പി ബി നിശിതമായി വിമര്‍ശിച്ചു.

മേക്ക് ഇന്‍ ഇന്ത്യ മേക്ക് ഫോര്‍ ഇന്ത്യയായി പരിണമിച്ചിരിക്കുന്നുവെന്നും ഈ ഏറ്റെടുക്കലിന് അനുമതി നല്‍കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്ന ഇന്ത്യന്‍ ചെറുകിട വില്‍പനമേഖലയില്‍ വിദേശമൂലധനത്തിന് പിന്‍വാതില്‍ വഴി കടന്നുവരാന്‍ സൗകര്യം ഒരുക്കുകയാണ് മോദി സര്‍ക്കാറെന്നും പി ബി കുറ്റപ്പെടുത്തി.

National, New Delhi, News, Business, Politics, CPM, Flipkart, Wallmart, Polit Bureau, CPM Criticize Flipkart Deal Of 1600 Crore Dollars

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Business, Politics, CPM, Flipkart, Wallmart, Polit Bureau, CPM Criticize Flipkart Deal Of 1600 Crore Dollars