Follow KVARTHA on Google news Follow Us!
ad

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടിത്തില്ല; ഗൂഗിളിനും ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും ഒരു ലക്ഷം രൂപ പിഴ

ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിഴ വിധിച്ച് സുപ്രീം News, New Delhi, National, Facebook, Google, Court,
ന്യൂഡല്‍ഹി:(www.kvartha.com 20/05/2018) ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിഴ വിധിച്ച് സുപ്രീം കോടതി. ഒരു ലക്ഷം രൂപയാണ് പിഴ. കുട്ടികളുടെ അശ്ലീല വിഡിയോകളും ബലാത്സംഗ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാത്തതിനാണ് സമൂഹ മാധ്യമങ്ങളായ ഗൂഗിള്‍, വാട്‌സ്ആപ്പ്, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് അയര്‍ലാന്‍ഡ്, ഫേസ്ബുക്ക് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ പിഴ ശിക്ഷ വിധിച്ചത്.

കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഏപ്രില്‍ 16 ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഇതു സംബന്ധിച്ച് ഒരു വിവരവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ച് ആണ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടത്.

News, New Delhi, National, Facebook, Google, Court, Child Porn: Whatsapp, Google, Facebook, YouTube and Other Internet Giants Fined For Not Blocking child abusing Videos

ഒരു ലക്ഷം രൂപ പിഴ സഹിതം ജൂണ്‍ 15നുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രജ്ജ്വല എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് നടപടി. വിഷയത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയും അഡ്വ. അപര്‍ണ ഭട്ടിനെ അമിക്കസ് ക്യുറിയായി നിയമിക്കുകയുമായിരുന്നു.

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിക്കുന്നത് തടയാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മണിന്ദര്‍ സിങ് കോടതിയില്‍ സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും ജൂലൈ 15നു മുമ്പ് പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Facebook, Google, Court, Child Porn: Whatsapp, Google, Facebook, YouTube and Other Internet Giants Fined For Not Blocking child abusing Videos