Follow KVARTHA on Google news Follow Us!
ad

ചെങ്ങന്നൂരിലെ മാണിയുടെ പിന്തുണയേക്കുറിച്ച് പ്രമുഖ പത്രം; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ എല്‍ഡിഎഫ്

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എം നിലപാട് പ്രഖ്യാപിക്കുന്നതിനു മുമ്പ് Thiruvananthapuram, Kerala, News, UDF, Politics, Congress, K.M.Mani, Oommen Chandy, Ramesh Chennithala, LDF, Chengannur: LDF to approach CEC against a news paper on KCM stand.
തിരുവനന്തപുരം: (www.kvartha.com 22.05.2018) ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എം നിലപാട് പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ യുഡിഎഫിനാണ് പിന്തുണ എന്ന് പ്രമുഖ ദിനപത്രം പ്രഖ്യാപിച്ചതിനെതിരേ ഇടതുമുന്നണി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുന്നു. യുഡിഎഫ് ഘടക കക്ഷിയല്ലാത്ത കേരള കോണ്‍ഗ്രസ് എം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടില്ല.

യുഡിഎഫ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി എംഎല്‍എയെ പോയിക്കണ്ടതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത് പിന്തുണ സംബന്ധിച്ച തീരുമാനം മെയ് 21 തിങ്കളാഴ്ച ചേരുന്ന ഉപസമിതി തീരുമാനിക്കും എന്നായിരുന്നു. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാണിയെ പാലായിലെ വീട്ടില്‍ സന്ദര്‍ശിച്ചത്. അതിനുശേഷം അവര്‍ മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും കേരള കോണ്‍ഗ്രസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതായി അവകാശപ്പെട്ടില്ല. യുഡിഎഫിനെ പിന്തുണയ്ക്കണം എന്നും തിരിച്ച് യുഡിഎഫിലേക്ക് വരണമെന്നും തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്.

 Thiruvananthapuram, Kerala, News, UDF, Politics, Congress, K.M.Mani, Oommen Chandy, Ramesh Chennithala, LDF, Chengannur: LDF to approach CEC against a news paper on KCM stand.


കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പിന്തുണ യുഡിഎഫിനാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ പ്രമുഖ ദിനപ്പത്രം ഒന്നാം പേജില്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി ഇടതുമുന്നണി സംസ്ഥാന നേതൃത്വവും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പു കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കും എന്നാണ് വിവരം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം 26നു സമാപിക്കാനിരിക്കെ രാഷ്ട്രീയ പിരിമുറുക്കും മൂര്‍ധന്യത്തിലാണ്. അതിന്റെ ഭാഗമായാണ് യുഡിഎഫ് നേതാക്കള്‍ കെ എം മാണിയെ കണ്ടത്. തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ, പ്രഖ്യാപിക്കാത്ത പിന്തുണയുടെ പേരില്‍ യുഡിഎഫിനെ സഹായിക്കുന്നത് മാധ്യമങ്ങള്‍ പാലിക്കേണ്ട തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരാണ് എന്ന വാദമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, UDF, Politics, Congress, K.M.Mani, Oommen Chandy, Ramesh Chennithala, LDF, Chengannur: LDF to approach CEC against a news paper on KCM stand.