Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയിലെ തിരിച്ചടിക്ക് പിന്നാലെ കേന്ദ്രത്തില്‍ ബി ജെ പിക്ക് ഭൂരിപക്ഷം നഷ്ടമായി

കര്‍ണാടകയിലെ തിരിച്ചടിക്ക് പിന്നാലെ കേന്ദ്രത്തില്‍ ബി ജെ പിക്ക് ഭൂരിപക്ഷം നഷ്ടമായി.New Delhi, News, Politics, BJP, Karnataka, Election, Resignation, National,
ന്യൂഡെല്‍ഹി: (www.kvartha.com 21.05.2018) കര്‍ണാടകയിലെ തിരിച്ചടിക്ക് പിന്നാലെ കേന്ദ്രത്തില്‍ ബി ജെ പിക്ക് ഭൂരിപക്ഷം നഷ്ടമായി. മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പയും ബെല്ലാരിയില്‍ നിന്നും വിജയിച്ച വി ശ്രീരാമലുവും ലോകസഭാംഗത്വം രാജിവെച്ചതോടെയാണ് ബി ജെ പിക്ക് കേന്ദ്രത്തില്‍ ഭൂരിപക്ഷം നഷ്ടമായത്. 273 അംഗസംഖ്യയില്‍ നിന്നും 271 അംഗങ്ങളായി ബി ജെ പിക്ക് എം പിമാര്‍ ചുരുങ്ങി. തനിച്ച് ഭൂരിപക്ഷത്തിന് 272 അംഗങ്ങളാണ് വേണ്ടത്.


ആന്ധ്രയില്‍ നിന്നും ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയും എന്‍ ഡി എ വിട്ട് പോയിരുന്നു. ശിവസേന നേരത്തെ തന്നെ ബി ജെ പിയുമായി ഇടഞ്ഞ് സമ്മര്‍ദ ഗ്രൂപ്പായി നിലകൊള്ളുകയാണ്. മറ്റേതാനും ചെറുകക്ഷികളും ബി ജെ പി പക്ഷത്തുണ്ടെങ്കിലും പലരും അസംതൃപ്തരാണ്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജനതാദളും ജമ്മുകശ്മീരില്‍ പി ഡി പിയും ബി ജെ പിയുടെ സഖ്യകക്ഷികളാണ്. അതുകൊണ്ടുതന്നെ ഭരണത്തിന് ഭീഷണി ഉണ്ടാകില്ല. രാജ്യസഭയിലും ബി ജെ പിക്ക് നിലവില്‍ ഭൂരിപക്ഷമില്ല. ഉപതെരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക് തിരിച്ചടി നേരിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP losses power in Loksabha, New Delhi, News, Politics, BJP, Karnataka, Election, Resignation, National.