Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയിലെ നാണം കെട്ട തിരിച്ചടി: ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി രാജിവെക്കണമെന്ന് അഖിലേഷ് യാദവ്

കര്‍ണാടകത്തിലേറ്റ നാണംകെട്ട തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നേരന്ദ്രമോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും രാജിവച്ചൊഴിയണമെന്ന് National, News, New Delhi, Narendra Modi, Akhilesh Yadav, Karnataka, Election, Trending, BJP, Central Covernment,
ന്യൂഡല്‍ഹി: (www.kvartha.com 19.05.2018) കര്‍ണാടകയിലെ നാണം കെട്ട തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി രാജിവെക്കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ്. സമാജ്വാദി പാര്‍ട്ടി നേതാവും യുപി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ് പ്രധാനമന്ത്രി നേരന്ദ്രമോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജിവച്ചൊഴിയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ജനങ്ങളാണ് ജനാധിപത്യത്തില്‍ വലുതെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.


കര്‍ണാടകത്തിലേത് പ്രാദേശിക സഖ്യത്തിന്റെ വിജയമാണെന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. ജനതാദള്‍ നേതാക്കളായ എച്ച് ഡി ദേവഗൗഡ, കുമാരസ്വാമി എന്നിവരെയും കോണ്‍ഗ്രസിനെയും അഭിനന്ദിക്കാനും അവര്‍ മറന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Narendra Modi, Akhilesh Yadav, Karnataka, Election, Trending, BJP, Central Covernment,