Follow KVARTHA on Google news Follow Us!
ad

കാവേരിയില്‍ പരിഹാരം വേണമെന്ന് കര്‍ണാടകത്തോട് രജനീകാന്ത്, ജനാധിപത്യത്തിന്റെ വിജയമെന്നും താരം

കാവേരി വിഷയത്തില്‍ പരിഹാരം വേണമെന്ന് കര്‍ണാടകത്തോട് രജനീകാന്ത്. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നുവെന്നും കര്‍ണാടകയിലേത് News, River, Tamilnadu, National, Rajanikanth, Kaveri, Karnataka, Election,
ചെന്നൈ: (www.kvartha.com 20.05.2018) കാവേരി വിഷയത്തില്‍ പരിഹാരം വേണമെന്ന് കര്‍ണാടകത്തോട് രജനീകാന്ത്. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നുവെന്നും കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമെന്നും താരം പറഞ്ഞു. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനി കൂട്ടിച്ചേര്‍ത്തു. വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും രജനീകാന്ത് പറഞ്ഞു.

 National, Cinema, Rajnikanth


രാഷ്ട്രീയ പാര്‍ട്ടിയുമായി തമിഴ്നാട്ടില്‍ മുന്നോട്ടു പോകുന്ന രജനി ബിജെപി പാളയത്തിലെത്തുമെന്നും രജനിയെ മുന്‍നിര്‍ത്തി അമിത് ഷായും മോഡിയും തമിഴ്നാട്ടില്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ തള്ളി രജനി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ലോക്സഭയില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും. കമല്‍ഹാസന്റെ മുന്നണിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ആരെങ്കിലുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും രജനി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, River, Tamilnadu, National, Rajanikanth, Kaveri, Karnataka, Election