Follow KVARTHA on Google news Follow Us!
ad

തൂത്തുക്കുടിയില്‍ വീണ്ടും വെടിവെയ്പ്; ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക്

സ്‌റ്റെര്‍ലൈറ്റ് ചെമ്പ് പ്ലാന്റിനെതിരെ നടന്ന സമരത്തിനുനേരെ കഴിഞ്ഞ ദിവസം ഉണ്ടായ News, Gun attack, Police, Injured, Dead, hospital, Treatment, Clash, National, Protesters,
തൂത്തുക്കുടി: (www.kvartha.com 23.05.2018) സ്‌റ്റെര്‍ലൈറ്റ് ചെമ്പ് പ്ലാന്റിനെതിരെ നടന്ന സമരത്തിനുനേരെ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെയ്പില്‍ ഒമ്പത് പേര്‍ മരിച്ചതിന് പിന്നാലെ വീണ്ടും വെടിവെയ്പ്. അണ്ണാനഗറില്‍ ബുധനാഴ്ച ഉണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. അണ്ണാനഗര്‍ സ്വദേശി കാളിയപ്പന്‍ (24)ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തൂത്തുക്കുടി എസ്.പി മഹേന്ദ്രന്‍ അടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉണ്ടായ വെടിവെയ്പില്‍ മരിച്ചവരുടെ ബന്ധുക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതാണ് വീണ്ടും വെടിവയ്പുണ്ടാകാനിടയായത്. ബന്ധുക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അക്രമാസക്തരായ ജനങ്ങള്‍ പോലീസിനു നേരെ കല്ലും പെട്രോള്‍ ബോംബും എറിഞ്ഞു. പോലീസിന്റെ രണ്ട് ബസിനും തീവച്ചു. ഇതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് വെടിയുതിര്‍ത്തത്.


സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, നിരോധനാജ്ഞ ലംഘിച്ച്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. പലയിടത്തും സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.

കഴിഞ്ഞദിവസം നടന്ന വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. തൂത്തുക്കുടിയില്‍ നടന്നത് കരുതിക്കൂട്ടിയുള്ള വെടിവെപ്പായിരുന്നുവെന്ന ആരോപണം ഉയരുന്നതിനിടേയാണ് അണ്ണാനഗറില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്. പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്. പലയിടങ്ങളിലും ആകാശത്തേക്ക് വെടിവെയ്പ്പും മറ്റ് പോലീസ് നടപടികളും തുടരുകയാണ്.

രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാല പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് ദിവസത്തോളമായി ഇവിടെ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികെയായിരുന്നു ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.

അതിനിടെ വെടിവെയ്പ്പില്‍ പരിക്കേറ്റവരെ നടന്‍ കമലഹാസന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് കമലഹാസനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police firing again in Thoothukkudi Thamilnadu, News, Gun attack, Police, Injured, Dead, Hospital, Treatment, Clash, National, Protesters.