Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

ആശങ്ക വിട്ടുമാറാതെ കേരളം. കോഴിക്കോട് വൈറസ് പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മാഈല്‍, കൊളത്തൂര്‍ സ്വദേശി വേലാKerala, Kozhikode, Health, Death, 2 more person die after fever on mysterious virus
കോഴിക്കോട്: (www.kvartha.com 20.05.2018) ആശങ്ക വിട്ടുമാറാതെ കേരളം. കോഴിക്കോട് വൈറസ് പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മാഈല്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ച് ആയി. പനി ബാധിച്ച ഒമ്പത് പേര്‍ ഗുരുതരാവസ്ഥയിലാണ്.


കോഴിക്കോട് മെഡിക്കല്‍ കോളജിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ് ഇതിനോടകം തുറന്നിട്ടുണ്ട്. അതേസമയം രോഗകാരണം കൃത്യമായി കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പനി ബാധിതര്‍ക്കുള്ള ചികിത്സയും പ്രതിസന്ധിയിലാണ്.

ചികിത്സ തേടിയെത്തുന്ന പലര്‍ക്കും പാരസെറ്റമോള്‍ ഗുളിക നല്‍കി മടക്കി അയക്കുകയാണെന്നാണ് വിവരം. സ്വകാര്യ ആശുപത്രികളിലേക്കും ഡോക്ടര്‍മാരിപ്പോള്‍ രോഗികളെ അയക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, Health, Death, 2 more person die after fever on mysterious virus