Follow KVARTHA on Google news Follow Us!
ad

കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം; കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയും 14 മന്ത്രിമാരും, കര്‍ണാടക കോണ്‍ഗ്രസ് -ജെഡിഎസ്‌ സഖ്യം ഭരിക്കും

കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയും 14 മന്ത്രിമാരും,Bangalore, News, Politics, Karnataka, Election, Congress, BJP, National, Trending,
ബംഗളൂരു: (www.kvartha.com 15.05.2018) കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയും 14 മന്ത്രിമാരും, കര്‍ണാടക കോണ്‍ഗ്രസ് -ജെഡിഎസ്‌
സഖ്യം ഭരിക്കും. കര്‍ണാടകയില്‍ ജെഡിഎസിനെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് പിന്നാലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയധാരണകള്‍ക്ക് രൂപമായി കഴിഞ്ഞു.

ജെഡിഎസിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കും. 14 മന്ത്രിമാര്‍ ജെഡിഎസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.

 Congress-JDS alliance chooses HD Kumaraswamy as Karnataka CM, Bangalore, News, Politics, Karnataka, Election, Congress, BJP, National, Trending

ഇതിനിടെ രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഗവര്‍ണര്‍ വാലാ മടക്കി അയച്ചത്.

Keywords: Congress-JDS alliance chooses HD Kumaraswamy as Karnataka CM, Bangalore, News, Politics, Karnataka, Election, Congress, BJP, National, Trending.