Follow KVARTHA on Google news Follow Us!
ad

ഹസനെ മാറ്റിയാല്‍ പകരം മുസ്ലീം കെപിസിസി അധ്യക്ഷന്‍ ( അതോ അധ്യക്ഷയോ)?

കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം എം ഹസനെ മാറ്റിയാല്‍ പകരം മുസ്ലീം Thiruvananthapuram, News, Politics, Trending, Rahul Gandhi, Ramesh Chennithala, Election, Oommen Chandy, Kerala,
തിരുവനന്തപുരം: (www.kvartha.com 21.04.2018) കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം എം ഹസനെ മാറ്റിയാല്‍ പകരം മുസ്ലീം സമുദായത്തില്‍ നിന്നുള്ള നേതാവിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നു. മുന്‍ എഐസിസി സെക്രട്ടറിയും നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെ പേരാണ് പരിഗണനയില്‍.

Who is after M M Hassan? Is he(or she) a Muslim? Thiruvananthapuram, News, Politics, Trending, Rahul Gandhi, Ramesh Chennithala, Election, Oommen Chandy, Kerala.

വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച പിന്നാലെ ഷാനിമോള്‍ ഉസ്മാനും രാഹുല്‍ ഗാന്ധിയെ കണ്ടത് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. അതേസമയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് ഹസനെ മാറ്റേണ്ടെന്നും തെരഞ്ഞടുപ്പു കഴിഞ്ഞ് തീരുമാനിക്കാമെന്നുമുള്ള അഭിപ്രായമാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചത് എന്ന് അറിയുന്നു.

Who is after M M Hassan? Is he(or she) a Muslim? Thiruvananthapuram, News, Politics, Trending, Rahul Gandhi, Ramesh Chennithala, Election, Oommen Chandy, Kerala.

വി എം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിലനിര്‍ത്തുന്നതിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ രാഹുല്‍ ഗാന്ധിയോടു തുടര്‍ച്ചയായി പരാതി പറഞ്ഞതിനേത്തുടര്‍ന്നാണ് സുധീരനെ മാറ്റിയത്. പകരം പ്രസിഡന്റ് സ്ഥാനത്തേക്കു വരാന്‍ പലരും ശ്രമിച്ചെങ്കിലും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പിന്തുണച്ചത് എം എം ഹസനെയാണ്. എ കെ ആന്റണിയുടെ നിലപാടും ഹസന് അനുകൂലമായിരുന്നു. ഹസന്‍ പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത് എന്ന അഭിപ്രായവുമുണ്ട്.

എന്നാല്‍ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹസന്റെ സംഘടനാ പാടവം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കു മാറ്റുകയും കെപിസിസിക്ക് കുറച്ചുകൂടി പ്രായം കുറഞ്ഞ പ്രസിഡന്റിനെ കണ്ടെത്തുകയും ചെയ്യാനാണ് നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നിന്ന മുസ്ലീം സമുദായത്തിന് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ അതൃപ്തിയുണ്ട് എന്നാണ് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നത്. അത് യുഡിഎഫിന് അനുകൂലമാകും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

അതിനിടയില്‍ ഹസനെ മാറ്റി മറ്റൊരു സമുദായത്തില്‍ നിന്നു കെപിസിസി പ്രസിഡന്റിനെ കൊണ്ടുവരുന്നത് ഈ അനുകൂല ഘടകം ഇല്ലാതാക്കും എന്നാണ് നേതൃത്വത്തിന്റെ ആശങ്ക. ഇത് മുതലെടുക്കാന്‍ എം ഐ ഷാനവാസും രംഗത്തുണ്ട് എന്നാണ് സൂചന. സമുദായ പരിഗണന മാറ്റിവച്ചാല്‍ ടി എന്‍ പ്രതാപന്‍, ബിന്ദു കൃഷ്ണ, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ എന്നിവരുടെ പേരുകളും പരിഗണനയില്‍ വരുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Who is after M M Hassan? Is he(or she) a Muslim? Thiruvananthapuram, News, Politics, Trending, Rahul Gandhi, Ramesh Chennithala, Election, Oommen Chandy, Kerala.