Follow KVARTHA on Google news Follow Us!
ad

മലയാളി യുവാവിന്റെ വിവാഹ ചടങ്ങില്‍ അതിഥിയായി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദും; വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ഹംദാന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു, വീഡിയോ കാണാം

മലയാളി യുവാവിന്റെ വിവാഹ ചടങ്ങില്‍ അതിഥിയായി ദുബൈ കിരീടാവകാശി ഷെയ്ഖ് Dubai, Marriage, News, Social Network, Family, Video, Twitter, Gulf, World,
ദുബൈ: (www.kvartha.com 20.04.2018) മലയാളി യുവാവിന്റെ വിവാഹ ചടങ്ങില്‍ അതിഥിയായി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദും. വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ഹംദാന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും ശ്രദ്ധേയമായി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ കൊട്ടാരത്തിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന അസ്ലം മുഹ്‌യുദ്ദീന്റെ മകന്‍ റാഷിദ് അസ്ലമിന്റെ വിവാഹ ചിത്രങ്ങളാണു ഷെയ്ഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ഹിറ്റാക്കിയത്.


മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി സ്വദേശിയായിരുന്നു അസ്ലം മുഹ്‌യുദ്ദീന്‍. 22 വര്‍ഷത്തോളം ദുബൈ ഭരണാധികാരിയുടെ കാര്യാലയ തലവനായി സേവനം ചെയ്ത അദ്ദേഹം മരിച്ചിട്ട് കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു 13 വര്‍ഷം പൂര്‍ത്തിയായി.

When Sheikh Hamdan attended an Indian expat's son's grand Dubai wedding, Dubai, Marriage, News, Social Network, Family, Video, Twitter, Gulf, World

നാട്ടിലും വിദേശത്തുമുള്ള വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ചു ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന മകന്‍ റാഷിദിന്റെ വിവാഹ ചടങ്ങില്‍ രാജകുടുംബങ്ങളെല്ലാം പങ്കെടുത്തത് ആനപ്പടിക്കല്‍ കുടുംബത്തോടും മലയാളി സമൂഹത്തോടുമുള്ള ആദരവിന്റെ അടയാളമായാണു സ്വദേശികളും വിശേഷിപ്പിച്ചത്.

അറബിക് ടി വി ചാനലുകളും പത്രങ്ങളും വിവാഹവാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴ സ്വദേശി ടി .എസ്.യഹ്‌യയുടെ മകള്‍ സബയാണു റാഷിദിന്റെ വധു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video: When Sheikh Hamdan attended an Indian expat's son's grand Dubai wedding, Dubai, Marriage, News, Social Network, Family, Video, Twitter, Gulf, World.