Follow KVARTHA on Google news Follow Us!
ad

ചിക്കന്‍ പോക്സ് പകരുമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ നിന്ന് ഇറക്കി വിട്ടു; മുട്ടം ഗവ. പോളിടെക്നിക്ക് വിവാദത്തില്‍

മുട്ടം ഗവ. പോളിടെക്നിക്ക് കോളജില്‍ പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ നിന്ന് News, Thodupuzha, Kerala, Students, Complaint, Principal, Teacher, Examination,
തൊടുപുഴ:(www.kvartha.com 19/04/2018) മുട്ടം ഗവ. പോളിടെക്നിക്ക് കോളജില്‍ പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ നിന്ന് ഇറക്കിവിട്ട സംഭവം വിവാദമായി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് വന്നു. മുട്ടം ഗവ. പോളിടെക്നിക്ക് കോളജില്‍ പരീക്ഷ എഴുതാന്‍ വന്ന വിഷ്ണു സുരേഷ്, എബിന്‍ ജോസ്, റെജു തോമസ് എന്നീ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് പോളിടെക്നിക്ക് അധികാരികള്‍ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിട്ടത്.

മൂന്ന് വിദ്യാര്‍ത്ഥികളും ചിക്കന്‍പോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു. വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയാല്‍ അസുഖം മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പകരും എന്ന കാരണത്താലാണ് കോളേജ് അധികാരികള്‍ മൂന്ന് വിദ്യാര്‍ത്ഥികളെയും പരീക്ഷ ഹാളില്‍ നിന്ന് ഇറക്കിവിട്ടത്. ഫൈനല്‍ ഇയര്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ അഡ്വാന്‍സ്ഡ് പ്രൊഡക്ഷന്‍ പ്രോസസ് എന്ന വിഷയത്തിന്റെ പരീക്ഷയാണ് നടന്നത്. മൂന്ന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഫൈനല്‍ ഇയര്‍ പരീക്ഷ എഴുതിക്കാത്ത പോളിടെക്നിക്ക് അധികാരികളുടെ നടപടികളില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്.

News, Thodupuzha, Kerala, Students, Complaint, Principal, Teacher, Examination, Students sent out of the exam hall in threat of chicken pox spread

പ്രിന്‍സിപ്പലിന്റെയും ക്ലാസ് ട്യൂട്ടറിന്റെയും അനുമതിയോടെ മറ്റൊരു ഹാളില്‍ ഇരുന്ന് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ കോളജിലെ ക്ലര്‍ക്ക് വന്നാണ് ഇറക്കിവിട്ടത്. ക്ലര്‍ക്കിന്റെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പരീക്ഷ എഴുതാന്‍ കഴിയാത്ത മൂന്ന് വിദ്യാര്‍ത്ഥികളും നടത്തുന്ന നിയമ പോരാട്ടങ്ങളില്‍ കെ.എസ്.യു. പൂര്‍ണ പ്രഖ്യാപിച്ചിട്ടുണ്ട്. മുട്ടം പോളിയിലെ ചില അദ്ധ്യാപകരും ജീവനക്കാരും ഇതിന് മുമ്പും വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ വൈരാഗ്യത്തോടെ പെരുമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി അയച്ചു.

മുട്ടം പോളിയിലുണ്ടായ സംഭവം പ്രതിഷേധാര്‍ഹമാണ്. അസുഖം ബാധിച്ചവരെ തൊട്ടുകൂടായ്മ പോലെ അകറ്റി നിറുത്തുകയാണ് പോളിടെക്നിക്ക് അധികാരികള്‍ ചെയ്തത്. പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മൂന്ന് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട ഒരു വര്‍ഷമാണ് നഷ്ടപ്പെടുത്തിയത്. ഇതിന് ഉത്തരവാദികളായവര്‍ മറുപടി പറയണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള അസുഖം ഉണ്ടാകുമ്പോള്‍ മറ്റ് സ്ഥലങ്ങള്‍ ഏര്‍പ്പാടാക്കാനുള്ള വ്യവസ്ഥിതിയുണ്ട്. പരീക്ഷ എഴുതാന്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും മറ്റൊരു ക്ലാസ്മുറി പ്രിന്‍സിപ്പലും മറ്റൊരു അദ്ധ്യാപികയും ചേര്‍ന്ന് ഏര്‍പ്പാടാക്കി നല്‍കിയതാണ്. എന്നാല്‍ കോളേജിലെ ക്ലര്‍ക്ക് പ്രന്‍സിപ്പാളിന്റെയും അദ്ധ്യാപികയുടെയും തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്ന് വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ നിന്ന് ഇറക്കിവിട്ട നടപടിയില്‍ എ.ബി.വി.പി ശക്തമായി പ്രതിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thodupuzha, Kerala, Students, Complaint, Principal, Teacher, Examination, Students sent out of the exam hall in threat of chicken pox spread