» » » » » » » » സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാറെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: (www.kvartha.com 17.04.2018) കത്വയിലെ എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ച ഹര്‍ത്താലിനു പിന്നില്‍ സംഘ്പരിവാറെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു കൊണ്ട് 'ചന്ദ്രിക' ദിനപത്രം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മതസംഘടനയുടെയും പിന്തുണയില്ലാതെ നടത്തിയ ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍ സൈബര്‍ വിംഗാണെന്നും മലബാറില്‍ സംഘര്‍ഷവും വര്‍ഗ്ഗീയ വികാരവും ആളിക്കത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ഹര്‍ത്താല്‍ പ്രചരണത്തിന് പിന്നിലെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുള്ള വാര്‍ത്തയില്‍ പറയുന്നു.

Kerala, Thiruvananthapuram, Harthal, News, Social Network, Police, Sang Parivar, Intelligence Bureau, Sang Parivar Behind Social Media Harthal; Intelligence Report Fro DGP

എതിര്‍ വിഭാഗത്തെ ഹര്‍ത്താലിന്റെ പേരില്‍ ഇളക്കിവിട്ട് സംസ്ഥാന സാമുദായിക ധ്രുവീകരണവും വര്‍ഗ്ഗീയ കലാപവും സൃഷ്ടിക്കുകയായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനത്തിനു പിന്നിലെ സംഘ്പരിവാര്‍ ലക്ഷ്യം. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും പ്രതിഷേധമുയര്‍ത്തിയ വിഷയത്തില്‍ അനാവശ്യ ഹര്‍ത്താല്‍ നടത്തി പ്രതിഷേധത്തിന്റെ വഴിതിരിച്ചുവിട്ട് ജനശ്രദ്ധ തിരിക്കാനുള്ള സംഘ്പരിവാറിന്റെ ഒളിയജന്‍ഡകള്‍ തിരിച്ചറിയാതെ ചിലര്‍ ഹര്‍ത്താലിനെ ഏറ്റുപിടിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലും ഇതര മലബാര്‍ മേഖലകളിലും ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷങ്ങളെ വന്‍ പ്രധാന്യത്തോടെയാണ് സംഘ്പരിവാര്‍ സൈബര്‍ വിംഗും മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഇതുതന്നെയാണ് വ്യാജ ഹര്‍ത്താല്‍ പ്രചരണത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യം വെച്ചതെന്നാണ് പോലീസ് കരുതുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഹര്‍ത്താലിനു പിന്നിലെ സംഘ്പരിവാറിന്റെ കരങ്ങളെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെയാണെന്ന് പ്രചാരണമുണ്ടായെങ്കിലും ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി പി എം നേതാക്കള്‍ അറിയിച്ചിരുന്നു. പുരോഗമന ആശയത്തിന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈല്‍ വഴിയാണ് സംഘ്പരിവാര്‍ തങ്ങളുടെ അജണ്ട ഇവിടെ ഒളിച്ചുകടത്തിയത്. സോഷ്യല്‍ മീഡിയയില്‍ സംഘടിച്ച ജനകീയ സമിതി എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടാണ് പലയിടത്തും ആളുകള്‍ കടയടപ്പിക്കാനും വഴിതടയാനും മുന്നോട്ടെത്തിയത്.

വ്യാജ ഹര്‍ത്താല്‍ പ്രചാരണത്തിലൂടെ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലബാറില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി സംഘര്‍ഷത്തിലെത്തിക്കാനുള്ള സംഘ്പരിവാര്‍ ശ്രമം വിജയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഹര്‍ത്താലിന് പിന്നില്‍ മുസ്ലിം തീവ്രവാദ സംഘടങ്ങളാണെന്ന് ആരോപിച്ച് കെ സുരേന്ദ്രനടക്കമുള്ള ബി ജെ പി നേതാക്കളും രംഗത്തെത്തി. സംസ്ഥാന വ്യാപകമായി സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ചില സംഘടനകള്‍ നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. ഹൈന്ദവ പ്രതിഷേധ കൂട്ടായ്മയുടെ പേരില്‍ കോഴിക്കോട്ട് സംഘ്പരിവാര്‍ പ്രകടനവും നടത്തി.

കത്വ സംഭവത്തില്‍ നിന്നും ഇപ്പോള്‍ ജനശ്രദ്ധ വ്യാജ ഹര്‍ത്താലിലേക്ക് നീങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സംഘ്പരിവാര്‍ ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, Harthal, News, Social Network, Police, Sang Parivar, Intelligence Bureau, Sang Parivar Behind Social Media Harthal; Intelligence Report Fro DGP

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal