Follow KVARTHA on Google news Follow Us!
ad

രാഹുല്‍ ദ്രാവിഡിനും അനില്‍ കുംബ്ലെയ്ക്കും കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ക്ഷണം നല്‍കി ബി ജെ പി; ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍, എന്തുവന്നാലും മത്സരിപ്പിക്കുമെന്ന ദൃഢനിശ്ചയത്തില്‍ പാര്‍ട്ടി

രാഹുല്‍ ദ്രാവിഡിനും അനില്‍ കുംബ്ലെയ്ക്കും കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള Bangalore, News, Election, Trending, Karnataka, Cricket, Sports, BJP, Politics, National,
ബംഗളൂരു: (www.kvartha.com 19.04.2018) രാഹുല്‍ ദ്രാവിഡിനും അനില്‍ കുംബ്ലെയ്ക്കും കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ക്ഷണം നല്‍കി ബി ജെ പി. എന്നാല്‍ തങ്ങള്‍ മത്സരിക്കാനില്ലെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അറിയിച്ചു.

2018 ലെ തെരഞ്ഞെടുപ്പില്‍ ഇരുവരെയും അസംബ്ലിയില്‍ എത്തിക്കാനുള്ള ബി ജെ പിയുടെ ശ്രമം ഇരുവരും പാടെ തള്ളുകയായിരുന്നു. രണ്ടു പേരെയും ഗോദയിലിറക്കിയാല്‍ യുവാക്കളെ പിടിക്കാമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ സര്‍ക്കാരിനെ താഴെയിറക്കാമെന്നുമൊക്കെയായിരുന്നു ബിജെപിയുടെ മനക്കോട്ട. എന്നാല്‍ ഇരുവരും ബിജെപിയുടെ ഓഫര്‍ തള്ളിയെങ്കിലും അങ്ങിനെയൊന്നും വിടാന്‍ പാര്‍ട്ടി തയ്യാറല്ല. ഇരുവരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്നും ഇവരില്‍ ഒരാളെയെങ്കിലും ലോക്‌സഭയിലോ രാജ്യസഭയിലോ എത്തിക്കാനുമാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

Rahul Dravid, Anil Kumble reject BJP approach for Karnataka polls: Reports, Bangalore, News, Election, Trending, Karnataka, Cricket, Sports, BJP, Politics, National.

മെയ് 12നാണ് കര്‍ണാടകാ നിയമസഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 15 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. മെയ് 28 നാണ് 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുക. ഏപ്രില്‍ 24 മുതല്‍ 27 വരെയാണ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയം. 27 ന് മുമ്പായി നോമിനേഷന്‍ പിന്‍വലിക്കാം.

ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. അധികാരത്തില്‍ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കുമ്പോള്‍ സിദ്ധരാമയ്യയില്‍ നിന്നും കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.

Keywords: Rahul Dravid, Anil Kumble reject BJP approach for Karnataka polls: Reports, Bangalore, News, Election, Trending, Karnataka, Cricket, Sports, BJP, Politics, National.