Follow KVARTHA on Google news Follow Us!
ad

ബി ജെ പിക്കാര്‍ ദയവായി അകത്ത് കടക്കരുത്, നോട്ടീസും അഭ്യര്‍ത്ഥനയും പുറത്തിടുക, പത്ത് വയസുള്ള പെണ്‍കുട്ടിയുള്ള വീടാണിത്; ജമ്മു കശ്മീരിലെ കത്വവയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തിന്റെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും

ബി ജെ പിക്കാര്‍ ദയവായി അകത്ത് കടക്കരുത്, നോട്ടീസും അഭ്യര്‍ത്ഥനയും News, Trending, Politics, Notice, Election, Protesters, BJP, Kerala, Local-News
ചെങ്ങന്നൂര്‍: (www.kvartha.com 13.04.2018) ബി ജെ പിക്കാര്‍ ദയവായി അകത്ത് കടക്കരുത്, നോട്ടീസും അഭ്യര്‍ത്ഥനയും പുറത്തിടുക, പത്ത് വയസുള്ള പെണ്‍കുട്ടിയുള്ള വീടാണിത്. ജമ്മു കശ്മീരിലെ കത്വവയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തിന്റെ പ്രതിഫലനം ഇങ്ങ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും പ്രകടമാവുകയാണ്.

നോട്ടീസും അഭ്യര്‍ത്ഥനയും പുറത്തിടുക. വോട്ട് ചോദിച്ചു വരുന്ന ബി.ജെ.പിക്കാര്‍ ദയവായി അകത്ത് കടക്കരുത്. പത്ത് വയസുള്ള പെണ്‍കുട്ടിയുള്ള വീടാണ്. ചെങ്ങന്നൂരിലെ ഒരു വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ വാക്കുകളാണിവ. ഇത്തരത്തിലുള്ള നിരവധി പോസ്റ്ററുകള്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വീടുകളില്‍ ഉയര്‍ന്നിട്ടുണ്ട്.

Protest against Kathuva incident in Chengannur, News, Trending, Politics, Notice, Election, Protesters, BJP, Kerala, Local-News

ആസിഫയെ ദിവസങ്ങളോളം ബന്ധിയാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതികളെ വിട്ടയക്കണമെന്ന് കശ്മീരിലെ ബി.ജെ.പി മന്ത്രിമാര്‍ ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. പ്രതികളെ പിന്തുണച്ച് ഹിന്ദുത്വ സംഘടന കശ്മീരില്‍ പ്രകടനം നടത്തിയിരുന്നു. പ്രതികളെ പിന്തുണച്ച ബി.ജെ.പി മന്ത്രിമാരെ പുറത്താക്കണമെന്ന് കശ്മീര്‍ ഭരണകക്ഷിയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പ്രതികളെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേരളത്തിലും ഇതിന്റെ അലയൊലികള്‍ ഉയരുന്നത്.

തിരുവനന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല. ഇവിടെയും കുഞ്ഞുമക്കളുണ്ട് എന്ന ഒരു ബോര്‍ഡും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച മലയാളി സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റ് മാനേജരായ ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന്റെ ഔദ്യോഗിക പേജില്‍ പ്രതിഷേധം ശക്തമാകുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Protest against Kathuva incident in Chengannur, News, Trending, Politics, Notice, Election, Protesters, BJP, Kerala, Local-News.