Follow KVARTHA on Google news Follow Us!
ad

എസ് എ ടി ആശുപത്രിയില്‍ നിന്നും കാണാതായ പൂര്‍ണ ഗര്‍ഭിണിയെ ഇനിയും കണ്ടെത്താനായില്ല; ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വെല്ലൂരിലുണ്ടെന്ന് സൂചന, സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസും ബന്ധുക്കളും

ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ Thiruvananthapuram, hospital, Treatment, Trending, Pregnant Woman, Missing, Complaint, Police, Probe, Phone call, Local-News, News, Kerala,
തിരുവനന്തപുരം: (www.kvartha.com 19.04.2018) ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ശേഷം കാണാതായ പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു.

കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന (22) യെയാണു കാണാതായത്. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണു ഭര്‍ത്താവ് കൊല്ലം കടയ്ക്കല്‍ കൊല്ലായില്‍ മുനിയിരുന്നകാല തടത്തുവിള വീട്ടില്‍ അന്‍ഷാദിനും ബന്ധുക്കള്‍ക്കുമൊപ്പം ഷംന ആശുപത്രിയില്‍ എത്തിയത്. 18നാണ് യുവതിയുടെ പ്രസവ തീയതി ഡോക്ടര്‍ നിശ്ചയിച്ചിരുന്നത്. അതുകൊണ്ടുതന്നെ പ്രസവത്തിനായി എത്തിയതായിരുന്നു ഷംന.

Pregnant woman goes missing from SAT Hospital in Thiruvananthapuram, Thiruvananthapuram, hospital, Treatment, Trending, Pregnant Woman, Missing, Complaint, Police, Probe, Phone call, Local-News, News, Kerala

ആശുപത്രിയിലെ സംവിധാനം അനുസരിച്ചു യുവതിയെ മാത്രമേ അകത്തേക്കു കടത്തിവിട്ടുള്ളൂ. ഒപിയില്‍ നിന്ന് ഒരു മണിക്കൂറിനു ശേഷം പുറത്തുവന്ന യുവതി ഡോക്ടറെ കണ്ടിട്ടു വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു പോയി. ഒന്നരമണിക്കൂറായിട്ടും തിരികെ വരാതിരുന്നപ്പോള്‍ ബന്ധുക്കള്‍ സുരക്ഷാ ജീവനക്കാരെ സമീപിച്ചു. തുടര്‍ന്ന് ആശുപത്രിയിലാകെ അന്വേഷിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. അതോടെ ബന്ധുക്കളും ആശുപത്രി അധികൃതരും പോലീസില്‍ പരാതി നല്‍കി.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും എത്തിയെന്ന നിഗമനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടു മൊബൈല്‍ ഓഫ് ആയി. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ഫോണ്‍ വീണ്ടും ഓണ്‍ ആയപ്പോള്‍ പോലീസും ബന്ധുക്കളും വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല.

പരിധിക്കു പുറത്താണെന്ന സന്ദേശം തമിഴിലാണു ലഭിച്ചത്. തുടര്‍ന്നു ഫോണ്‍ ഓഫ് ആയി. വീണ്ടും വിളിച്ചപ്പോഴും തമിഴിലുള്ള മറുപടി മാത്രം. എന്നാല്‍ രാത്രിയോടെ ഇവരുടെ ടവര്‍ ലൊക്കേഷന്‍ ചെന്നൈക്കടുത്ത് വെല്ലൂരില്‍ കണ്ടെത്തിയതായും വ്യാഴാഴ്ച അന്വേഷണസംഘം അങ്ങോട്ട് തിരിക്കുമെന്നും പോലീസ് അറിയിച്ചു.

ഷംനയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍ മറ്റു സൗഹൃദങ്ങളൊന്നും ഇതുവരെ കണ്ടെത്താനായില്ലെന്നു മെഡിക്കല്‍ കോളജ് സിഐ ബിനുകുമാര്‍ പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളുമായാണു കൂടുതല്‍ സമയവും ഫോണില്‍ സംസാരിച്ചിട്ടുള്ളത്.

ഷംനയെ പ്രസവത്തിനായി ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായിരുന്നു. കാണാതായ ദിവസം രാവിലെ ഒപിയില്‍ എത്തിയ യുവതി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ള പഴയ ഒപി ടിക്കറ്റ് കാണിക്കാതെ പുതിയ ഒപി ടിക്കറ്റ് എടുത്തു പരിശോധനയ്ക്ക് എത്തുകയായിരുന്നു. ഡോക്ടര്‍ രക്തപരിശോധനയ്ക്ക് എഴുതിക്കൊടുത്തു. അതിനു ശേഷം വീണ്ടും ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഒപിയില്‍ എത്തിയ യുവതി അപ്രത്യക്ഷയായി എന്ന പരാതിയാണു ലഭിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 11.45 വരെ ഇവരെ കണ്ടിരുന്നു. ആ സമയത്തും സന്തോഷവതിയായാണു യുവതി കാണപ്പെട്ടത്. യുവതി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ല. അതിനാലാണു പരാതി പോലീസിനു കൈമാറിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pregnant woman goes missing from SAT Hospital in Thiruvananthapuram, Thiruvananthapuram, hospital, Treatment, Trending, Pregnant Woman, Missing, Complaint, Police, Probe, Phone call, Local-News, News, Kerala.