Follow KVARTHA on Google news Follow Us!
ad

സൈനിക വേഷത്തിലെത്തിയ ഭീകരര്‍ കാര്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പത്താന്‍കോട്ടിലും ഗുരുദാസ്പൂരിലും അതീവ ജാഗ്രതാ നിര്‍ദേശം

സൈനിക വേഷത്തിലെത്തിയ ഭീകരര്‍ കാര്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പത്താന്‍കോട്ടിലുംPolice, Terrorists, News, Trending, Protection, National
പത്താന്‍കോട്ട്: (www.kvartha.com 19.04.2018) സൈനിക വേഷത്തിലെത്തിയ ഭീകരര്‍ കാര്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പത്താന്‍കോട്ടിലും ഗുരുദാസ്പൂരിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബുധനാഴ്ച രാത്രിയാണ് ആയുധധാരികളായ രണ്ട് പേര്‍ ഒരു മാരുതി ആള്‍ട്ടോ കാര്‍ തട്ടിയെടുത്തതായുള്ള വിവരം ജനങ്ങള്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയ കാര്‍ റോഡിന് നടുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ പോലീസും സുരക്ഷാസേനയും എത്തി കാര്‍ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

2016ല്‍ ഭീകരര്‍ പത്താന്‍കോട്ടിലെ സൈനിക കേന്ദ്രം ആക്രമിച്ചിരുന്നു. സൈന്യം തിരിച്ച് നടത്തിയ അക്രമത്തില്‍ ഭീകരരെ എല്ലാം വധിച്ചെങ്കിലും ഇന്ത്യന്‍ സൈന്യത്തിലും നഷ്ടം സംഭവിച്ചിരുന്നു.അതുകൊണ്ടുതന്നെ സ്ഥലത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കയാണ്. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബുള്ളറ്റ് പ്രൂഫുകളും വിതരണം ചെയ്തു. പരിശോധനയും കര്‍ശനമാക്കി.

Pathankot on alert after local claims sighting Suspected Terrorist, Police, Terrorists, News, Trending, Protection, National

കഴിഞ്ഞ ദിവസം, സൈനികന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pathankot on alert after local claims sighting Suspected Terrorist, Police, Terrorists, News, Trending, Protection, National.