Follow KVARTHA on Google news Follow Us!
ad

ഇതര സംസ്ഥാന യുവാവിന്റെ മുങ്ങിമരണം; സുഹൃത്ത് അറസ്റ്റില്‍

ഇതര സംസ്ഥാന യുവാവ് തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.News, Thodupuzha, Kerala, Youth, Death, Arrest, Police, Dead Body,
തൊടുപുഴ:(www.kvartha.com 19/04/2018) ഇതര സംസ്ഥാന യുവാവ് തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മാധവ്ഗ്രാം താലൂക്കിലെ സുരേന്ദ്ര സിങ്ങിന്റെ മകന്‍ ഉപേന്ദ്ര സിങ് (22) ആണ് അറസ്റ്റിലായത്. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശി രാമചന്ദ്ര സിങ് (30)ആണ് കഴിഞ്ഞ 14 ന് തൊടുപുഴയാറ്റില്‍ മുങ്ങി മരിച്ചത്. ഇരുവരും സുഹൃത്തുക്കളും ബന്ധുക്കളുമാണ്. തൊടുപുഴയില്‍ നടക്കുന്ന ജുറാസിക്ക് ആന്റ് റോബോട്ടിക്ക് എക്‌സിബിഷനിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു ഇരുവരും.

14 ന് രാവിലെ 10 മണിയോടെ തൊടുപുഴ ടൗണ്‍ഹാളിന് സമീപമുള്ള കുളിക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ രാമചന്ദ്ര സിങ് ഒഴിക്കില്‍പ്പെടുകയായിരുന്നു. പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ 200 മീറ്റര്‍ മാറി പാലത്തിനടതുത്ത് നിന്നും ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുകയും പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന തമിഴ്‌നാട് സ്വദേശി പൊലിസിന് രഹസ്യവിവരം നല്‍കിയതിനേത്തുടര്‍ന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്.

News, Thodupuzha, Kerala, Youth, Death, Arrest, Police, Dead Body, Migrant youth death, friend arrested

കുളിക്കടവില്‍ വെച്ച് ഇരുവരും വഴക്കിടുകയും രാമചന്ദ്ര സിങ് ഉപേന്ദ്ര സിങ്ങിനെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാകുകയും ഉപേന്ദ്ര സിങ് സുഹൃത്തിനെ ഒഴുക്കിലേയ്ക്ക് തള്ളിയിടുകയുമായിരുന്നു. രാമചന്ദ്ര സിങ്ങിന് നീന്തല്‍ വശമില്ലെന്ന് ഉപേന്ദ്ര സിങ്ങിന് അറിയാമായിരുന്നു. എന്നാല്‍ ഉപേന്ദ്ര സിങ് നീന്തല്‍ വിദഗ്ധനുമായിരുന്നു. പുറകെ ചാടി സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നാണ് ഇയാള്‍ പോലിസിന് നല്‍കിയ മൊഴി. രണ്ടു സംസ്ഥാനങ്ങളുടേയും അതിര്‍ത്തിയിലാണ് ഇരുവരുടേയും വീടുകള്‍. മരണപ്പെട്ട രാമചന്ദ്ര സിങ്ങിന്റെ ഭാര്യ ഉപേന്ദ്ര സിങ്ങിന്റെ പിതൃസഹോദര പുത്രിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

തൊടുപുഴ സി.ഐ. എന്‍.ജി ശ്രീമോന്‍, എസ്. ഐ മാരായ വിഷ്ണുകുമാര്‍, വി.എം. ജോസഫ്, സുധാകരന്‍, സി.പി.ഒ മാരായ ഉബൈസ്, രാമചന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thodupuzha, Kerala, Youth, Death, Arrest, Police, Dead Body, Migrant youth death, friend arrested