Follow KVARTHA on Google news Follow Us!
ad

മാനസീക അസ്വാസ്ഥ്യമുള്ള മാതാവ് എട്ട് മാസം പ്രായമായ മകനെ കഴുത്തറുത്ത് കൊന്ന് തലയറുത്ത് മാറ്റി; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി

ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) എട്ട് മാസം പ്രായമായ മകനെ കഴുത്തറുത്ത് കൊന്ന യുവതി അറസ്റ്റില്‍. ഇവര്‍ക്ക് മാനസീക അസ്വാസ്ഥ്യമുള്ളതായി പോNational, Murder, Crime
ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) എട്ട് മാസം പ്രായമായ മകനെ കഴുത്തറുത്ത് കൊന്ന യുവതി അറസ്റ്റില്‍. ഇവര്‍ക്ക് മാനസീക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി. മൃതദേഹം ഇഷ്ടിക കൊണ്ട് ഇടിച്ച് ചതച്ച് വികൃതമാക്കി. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ജോലി സ്ഥലത്തായിരുന്നു.

മടങ്ങി വന്ന ഭര്‍ത്താവ് കുട്ടിയുടെ മൃതദേഹത്തിനൊപ്പം കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്. കുട്ടിയുടെ തല നിലത്ത് കിടക്കുകയായിരുന്നു. ഭാര്യ വാതില്‍ തുറക്കാത്തതുകൊണ്ട് വാതില്‍ തല്ലിപ്പൊളിച്ചാണ് ഭര്‍ത്താവ് അകത്തുകടന്നത്. യുവതി മാനസീക അസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയാണ്. ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കള്‍ കൂടിയുണ്ട്. ഇവര്‍ മുത്തശ്ശിയുടെ വീട്ടിലാണ് താമസം. കുട്ടികളുടെ സുരക്ഷയെ കരുതി മാറ്റി പാര്‍പ്പിച്ചതാണെന്ന് ഭര്‍ത്താവ് പറയുന്നു.

National, Murder, Crime

കൊലപാതകത്തിനിടയില്‍ യുവതിക്കും പരിക്കേല്‍റ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Mentally disturbed woman allegedly beheaded her child, chopped his body and was found sleeping with it in outer Delhi's Aman Vihar area, police said today.

Keywords: National, Murder, Crime