Follow KVARTHA on Google news Follow Us!
ad

ലിഗയുടെ കൊലപാതകം പൊലീസിന് പുതിയ തലവേദന

ലാത്വിയ സ്വദേശി ലിഗയുടെ കൊലപാതകം പൊലീസിനെ വെട്ടിലാക്കുന്ന Kerala, News, Thiruvananthapuram, Death, Police, Foreign, Liga, Hospital, Sister, Husband, Investigation, Kerala Police HAS New Head Ache As Foreign Lady's Murder
തിരുവനന്തപുരം: (www.kvartha.com 22.04.2018) ലാത്വിയ സ്വദേശി ലിഗയുടെ കൊലപാതകം പൊലീസിനെ വെട്ടിലാക്കുന്ന പുതിയ അനുഭവമാകുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തുമ്പ് കണ്ടെത്താന്‍ നെട്ടോട്ടത്തിലാണ്. ഒരുമാസം മുമ്പ് തലസ്ഥാനത്തെ സ്വകാര്യ ആയുര്‍വേദ ചികില്‍സാ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ കാണാതായ ലിഗയ്ക്കു വേണ്ടി പൊലീസും സമാന്തരമായി ഭര്‍ത്താവും ലിഗയുടെ സഹോദരിയും അന്വേഷണത്തിലായിരുന്നു.

വെള്ളിയാഴ്ച അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട്ടെത്തിയ സഹോദരി ഇലിസ്, ഭര്‍ത്താവ് ആന്‍ഡ്രൂസ് എന്നിവര്‍ അവിടെ ലിസയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫോട്ടോ പതിപ്പിക്കുകയും മറ്റും ചെയ്ത് ലിഗയെ തേടുന്നതിനിടെയാണ് തിരുവനന്തപുരത്ത് വിദേശ വനിതയുടെ മൃതദേഹം ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഇത് അറിയിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച ഇവിടെ എത്തിയ ഇരുവരും മൃതദേഹത്തിലെ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. ശിരസ്സ് അടുത്തുനിന്നുതന്നെ കണ്ടെത്തിയെങ്കിലും പഴക്കമുള്ളതിനാല്‍ തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. കോവളത്ത് കണ്ടല്‍ക്കാടിനുള്ളിലാണ് നാട്ടുകാരായ വിഷ്ണു, ആനന്ദ് എന്നീ യുവാക്കള്‍ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണത്തില്‍ ഇലിസും ആന്‍ഡ്രൂസും മാധ്യമങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചതാണ് പൊലീസിനെ കുഴയ്ക്കുന്നത്.


ലിഗയെ കാണാതായി മുപ്പത്തിനാല് ദിവസങ്ങള്‍ക്കു ശേഷവും പൊലീസിന് എത്തുംപിടിയുമുണ്ടായിരുന്നില്ല. പഴ്സില്‍ രണ്ടായിരം രൂപയുമായി ചികില്‍സാ കേന്ദ്രത്തില്‍ നിന്നു നടക്കാനിറങ്ങിയതായിരുന്നു ലിഗ. അന്നു മുതല്‍ ഇലിസും ആന്‍ഡ്രൂസും പരാതികളുമായി കയറിയിറങ്ങുകയാണ്. എന്നിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ല എന്നാണ് അവര്‍ പറയുന്നത്.

മാര്‍ച്ച് 14നു രാവിലെ 11നാണ് ലിഗ നടക്കാനിറങ്ങിയത്. കാണാതായ പിന്നാലെതന്നെ ആശുപത്രി ജീവനക്കാരും ബന്ധുക്കളും കോവളം, പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Death, Police, Foreign, Liga, Hospital, Sister, Husband, Investigation, Kerala Police HAS New Head Ache As Foreign Lady's Murder