Follow KVARTHA on Google news Follow Us!
ad

ജസ്നയെ കാണാതായിട്ട് ഒരു മാസമാകുന്നു, ഇരുട്ടില്‍ത്തപ്പി പോലീസ് അന്വേഷണം

കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒരുമാസമാകുന്നു. പ്രത്യേകNews, Kottayam, Kerala, Missing, Student, Investigates, Police, Family,
കോട്ടയം:(www.kvartha.com 19/04/2018) കോട്ടയം മുക്കൂട്ടുത്തറ സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒരുമാസമാകുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംശയമുള്ള മേഖലകളിലൊക്കെ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കാണാതായ ജസ്‌നയുടെ കുടുംബവും സഹപാഠികളും.

കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ പത്തുമണിയോടെയാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസിന്റെ മകള്‍ ജസ്‌നയെ കാണാതായത്.

രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ജസ്‌ന. മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്‌നയെ കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് അവളെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംശയമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

News, Kottayam, Kerala, Missing, Student, Investigates, Police, Family, Jasna missing for 30 days, no information till now

എന്നാല്‍ പ്രയോജനമൊന്നുമുണ്ടായില്ല. പോലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തില്‍ നിരാശരാണ് ജസ്‌നയുടെ കുടുംബവും കൂട്ടുമാരുമൊക്കെ. ജസ്‌നയെ കാണാതാകുമ്പോള്‍ മൊബൈല്‍ ഫോണോ മറ്റു രേഖകളോ കയ്യിലില്ലാത്തതും പോലീസിനെ വലയ്ക്കുന്നുണ്ട്. ജസ്‌ന എരുമേലി വരെയെത്തിയതായി മാത്രമാണ് പോലീസിനു ലഭിച്ച തെളിവ്. ഇതില്‍ കൂടുതല്‍ മുന്നോട്ടു പോകാനാകാത്തതും അന്വേഷകരെ വലയ്ക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Missing, Student, Investigates, Police, Family, Jasna missing for 30 days, no information till now