Follow KVARTHA on Google news Follow Us!
ad

വീട്ടില്‍ വാറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ എക്സൈസ് വീടുവളഞ്ഞ് വാറ്റുചാരയവും വാഷും വാറ്റുപകരണങ്ങളും പിടികൂടി

വീട്ടില്‍ വാറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ എക്സൈസ് വീടുവളഞ്ഞ് News, Kerala, Raid, Arrest, Excise,
വൈക്കം:(www.kvartha.com 19/04/2018) വീട്ടില്‍ വാറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ എക്സൈസ് വീടുവളഞ്ഞ് വാറ്റുചാരയവും വാഷും വാറ്റുപകരണങ്ങളും പിടികൂടി. തലയാഴം ഇടമനത്തറ വീട്ടില്‍ മണിച്ചനെന്ന് വിളിക്കപ്പെടുന്ന മണിയന്റെ വീട്ടില്‍ നിന്നാണ് നാല് ലിറ്റര്‍ ചാരായം, 160 ലിറ്റര്‍ വാഷ്, വാറ്റാനുപയോഗിച്ച ഉപകരണങ്ങള്‍, ഗ്യാസ് സ്റ്റൗ ,ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയവ പിടിച്ചെടുത്തത്.

എക്സൈസ് സംഘം വീടുവളയുന്നതിനിടയില്‍ മണിയന്‍ കടന്നു കളഞ്ഞു. മണിയന്റെ കൂട്ടാളി ഇടയാഴം ചാരട്ടേ പറന്പ് ലക്ഷം വീട് കോളനിയില്‍ റെജി (27) യെ എക്സൈസ് അറസ്റ്റു ചെയ്തു. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.സന്തോഷ് കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.എസ്.ജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഭിലാഷ് കെ.വി, പ്രമോദ് പി., അശോക് ബി.നായര്‍, റോബിമോന്‍ ടി.എന്‍ ,രതീഷ്ലാല്‍ ടി.എന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

News, Kerala, Raid, Arrest, Excise,House, Illegial liquor production; one arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Raid, Arrest, Excise,House, Illegial liquor production; one arrested