Follow KVARTHA on Google news Follow Us!
ad

ബിസ്‌ക്കറ്റ് വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ ഉപേക്ഷിച്ചു; ശരീരം മുഴുവനും ആഴത്തില്‍ മുറിവുകളേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; പ്രതി അറസ്റ്റില്‍

ബിസ്‌ക്കറ്റ് വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം സ്‌കൂള്‍ hospital, Treatment, News, Molestation, Crime, Criminal Case, Arrest, Police, National,
ഭുവനേശ്വര്‍: (www.kvartha.com 23.04.2018) ബിസ്‌ക്കറ്റ് വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ ഉപേക്ഷിച്ചു. ശരീരം മുഴുവനും ആഴത്തില്‍ മുറിവുകളേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സംഭവത്തില്‍ പ്രതിയായ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കട്ടക് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

ബിസ്‌ക്കറ്റ് വാങ്ങാനായി വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടി ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഒരു മണിക്കൂറോളം ഗ്രാമത്തിലെ മുക്കും മൂലയും അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലാണ് വിവസ്ത്രയായ കുട്ടിയെ അബോധാവസ്ഥയില്‍ സ്‌കൂളിനകത്ത് നിന്നും കണ്ടെത്തിയത്.

Girl Went To Buy Biscuits; molested, Strangled, Left To Die In Odisha School, Hospital, Treatment, News, Molestation, Crime, Criminal Case, Arrest, Police, National

തലയില്‍ നിന്നും വായില്‍ നിന്നും രക്തമൊലിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തല, മുഖം, നെറ്റി, മാറിടം, രഹസ്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടമാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന യുവാവിനെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 13 വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്ന് ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനെത്തിയ ഒഡിഷ ആരോഗ്യമന്ത്രി പ്രതാപ് ജേന പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Girl Went To Buy Biscuits; molested, Strangled, Left To Die In Odisha School, Hospital, Treatment, News, Molestation, Crime, Criminal Case, Arrest, Police, National.