Follow KVARTHA on Google news Follow Us!
ad

'കമ്മാരസംഭവം' ചരിത്രത്തെ വളച്ചൊടിച്ച സിനിമ; പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജി ദേവരാജന്‍

'കമ്മാരസംഭവം' ചരിത്രത്തെ വളച്ചൊടിച്ച സിനിമയാണെന്നും പ്രദര്‍ശനം നിര്‍ത്തിവെKollam, News, Criticism, Dileep, Cinema, Entertainment, Kerala,
കൊല്ലം: (www.kvartha.com 20.04.2018) 'കമ്മാരസംഭവം' ചരിത്രത്തെ വളച്ചൊടിച്ച സിനിമയാണെന്നും പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നുമാവശ്യപ്പെട്ട് ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ രംഗത്ത്. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കും. ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നതു ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചരിത്രത്തില്‍ അങ്ങനൊന്നില്ല. കമ്മാരന്റെ പാര്‍ട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കൊടിയാണ്. ഇന്നത്തെ കാലത്തു ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യമുണ്ടെന്നും ദേവരാജന്‍ വ്യക്തമാക്കി.

Forward bloc against Kammara Sambhavam, Kollam, News, Criticism, Dileep, Cinema, Entertainment, Kerala

ദിലീപ്, സിദ്ധാര്‍ത്ഥ്, നമിതാ പ്രമോദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് കമ്മാരസംഭവം.


Keywords: Forward bloc against Kammara Sambhavam, Kollam, News, Criticism, Dileep, Cinema, Entertainment, Kerala.