Follow KVARTHA on Google news Follow Us!
ad

ഗുരുവായൂരില്‍ വലിയ വിഷ്ണു ഇടഞ്ഞു, കടയും വാഹനവും മരങ്ങളും തകര്‍ത്തു

ഗുരുവായൂരില്‍ ആനയിടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. രണ്ട് മരങ്ങളും രണ്ട് വാഹനങ്ങളും News, Guruvayoor, Guruvayoor Temple, Kerala, Elephant attack, Vehicle, Police,
ഗുരുവായൂര്‍:(www.kvartha.com 19/04/2018) ഗുരുവായൂരില്‍ ആനയിടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. രണ്ട് മരങ്ങളും രണ്ട് വാഹനങ്ങളും ആന തകര്‍ത്തു. ഒരു കടക്ക് കേടുപാട് പറ്റി. ദേവസ്വം കൊമ്പന്‍ വലിയ വിഷ്ണുവാണ് ഉച്ചക്ക് ഒരു മണിയോടെ ഇടഞ്ഞത്. ക്ഷേത്രത്തില്‍ ശീവേലിക്കായി കൊണ്ടു വന്ന ആനയെ തെക്കേനടയില്‍ തളച്ചിരിക്കുകയായിരുന്നു. രണ്ടാം പാപ്പാന്‍ ഗോകുല്‍ പട്ട നല്‍കാനായി അടുതെത്തിയതോടെയാണ് ആന ആക്രമണകാരിയായത്. തുമ്പികൈകൊണ്ട് വാരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗോകുല്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. അരിശം തീരാതെ തൊട്ടുത്തുണ്ടായിരുന്ന രണ്ട് മരങ്ങള്‍ ആന കുത്തി മറിച്ചിട്ടു. ഈ സമയം ഭക്ഷണം കഴിക്കാന്‍ പോയിരുന്ന ഒന്നാം പാപ്പാന്‍ മുരളിയെത്തി ആനയെ തൊട്ടുതലോടിയതോടെ ആന ശാന്തനായി.

തുടര്‍ന്ന് മറ്റു പാപ്പാന്മാരുടെ സഹായത്തോടെ തളച്ചു. ഇടഞ്ഞാല്‍ കൂട്ടാനയെ കുത്തുന്ന പ്രകൃതമായതിനാല്‍ തൊട്ടടുത്തുണ്ടായിരുന്ന മറ്റു ആനകളെയെല്ലാം ഉടനെ മാറ്റി. ആന ഇടഞ്ഞതറിഞ്ഞ് ക്ഷേത്രപരിസരത്തുണ്ടായിരുന്ന ഭക്തര്‍ നാല് പാടും ചിതറിയോടി. പോലീസും ദേവസ്വം ജീനക്കാരും ചേര്‍ന്നാണ് ജനങ്ങളെ നിയന്ത്രിച്ചത്. ശാന്തനായ ആനയെ ഉച്ചതിരിഞ്ഞ് നാലോടെ ആനത്താവളത്തിനകത്തേക്ക് നടത്തി കൊണ്ടുപോകും വഴി താമരയൂരില്‍വെച്ച് വീണ്ടും ഇടയുകയായിരുന്നു. ഒന്നാം പാപ്പാന്‍ മുരളിയുടെ നേര്‍ക്കാണ് ആന ഇത്തവണ തിരിഞ്ഞത്. കുത്താനുള്ള ശ്രമത്തിനിടെ ഒഴിഞ്ഞ് മാറിയ മുരളി ഓടി രക്ഷപ്പെട്ടു. പിന്തുടര്‍ന്നെങ്കിലും പെട്ടി ഓട്ടോ കിടന്നിരുന്നതിനാല്‍ ആനക്ക് വഴിയിലേക്ക് കടക്കാനായില്ല.

News, Guruvayoor, Guruvayoor Temple, Kerala, Elephant attack, Vehicle, Police, Elephant attack in Guruvayoor

ഇതോടെ പെട്ടിയോട്ടോയെടുത്ത് വലിച്ചെറിയുകയായിരുന്നു. കാവീട് സ്വദേശി വടക്കുംപാട്ട് ബാബുരാജിന്റെ ഓട്ടോയാണ് തകര്‍ന്നത്. തൊട്ടടുത്ത് വച്ചിരുന്ന വടക്കേകാട് സ്വദേശി ചക്കോലയില്‍ അജിതിന്റെ ബൈക്കിനും താമരയൂര്‍ സ്വദേശി ചെറുപറമ്പില്‍ സദാനന്ദന്റെ കടക്കും കേട്പാട് പറ്റി. ഈ സമയം ആനപുറത്തിരുന്നിരുന്ന രണ്ടാം പാപ്പാന്‍ ഗോകുല്‍ ആനയുടെ രണ്ട് കണ്ണുംപൊത്തി പിടിച്ചതോടെയാണ് ആന ശാന്തനായത്.

തുടര്‍ന്ന് പാപ്പാന്മാര്‍ അനുനയിപ്പിച്ച് ആനത്താവളത്തിനകത്തേക്ക് കൊണ്ടു പോയെങ്കിലും ഒരു മണിക്കൂറോളം പരാക്രമം തുടര്‍ന്നു. ഇരുപതോളം പാപ്പാന്മാര്‍ ചേര്‍ന്ന് തളക്കാനുള്ള ശ്രമം വിജയിക്കാതെയായതോടെ ക്യാച്ചര്‍ബെല്‍റ്റ് ഉപയോഗിച്ച് ആനയെ വരുതിയിലാക്കുകയായിരുന്നു. അവധി ദിവസമായതിനാല്‍ ആനത്താവളത്തിനകത്ത് സന്ദര്‍ശകരുടെ തിരക്കുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള വരെ പോലീസും ദേവസ്വം ജീവനക്കാരും ചേര്‍ന്ന് സുരക്ഷിതമായി മറ്റൊരു വഴിയിലൂടെ പുറത്തെത്തിക്കുകയായിരുന്നു. മദപ്പാടിന്റെ ലക്ഷണമാണ് ആന ഇടയാന്‍ കാരണമെന്ന് പാപ്പാന്മാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Guruvayoor, Guruvayoor Temple, Kerala, Elephant attack, Vehicle, Police, Elephant attack in Guruvayoor