Follow KVARTHA on Google news Follow Us!
ad

കണ്ടങ്കാളി എണ്ണ സംഭരണശാല: ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കണ്ടങ്കാളിയില്‍ സ്ഥാപിക്കാനായി നീക്കം നടത്തിയ എണ്ണ സംഭരണശാലയുമായി ബന്ധപ്പെട്ട് Payyannur, News, Report, District Collector, Protesters, Trending, Health, Health & Fitness, Kerala,
പയ്യന്നൂര്‍: (www.kvartha.com 21.04.2018) കണ്ടങ്കാളിയില്‍ സ്ഥാപിക്കാനായി നീക്കം നടത്തിയ എണ്ണ സംഭരണശാലയുമായി ബന്ധപ്പെട്ട് നടത്തിയ പബ്ലിക്ക് ഹിയറിംങ്ങിന്റെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. സമരസമിതിക്കനുകൂലമായ റിപ്പോര്‍ട്ടാണ് കലക്ടര്‍ സമര്‍പ്പിച്ചതെന്നാണ് സൂചന.

കണ്ടങ്കാളി താലോത്തുവയലില്‍ പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളില്‍നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍നിന്നും ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നു വന്നിരുന്നത്. വിവിധ പ്രക്ഷോഭ സമരങ്ങളും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 22നാണ്് പുഞ്ചക്കാട് വെച്ച് ജില്ലാ കലക്ടര്‍ പദ്ധതിയെപറ്റിയുള്ള ജനങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ ഹിയറിംങ്ങ് നടത്തിയത്.

District Collector's report submitted to Kandankali oil farm, Payyannur, News, Report, District Collector, Protesters, Trending, Health, Health & Fitness, Kerala

എണ്ണക്കമ്പനികള്‍ തയ്യാറാക്കിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിന്മേലായിരുന്നു പബ്ലിക്ക് ഹിയറിംങ്ങില്‍ ചര്‍ച്ച നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികളും പരിസരവാസികളുമടക്കം ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്തവരെല്ലാം പദ്ധതിക്കെതിരായിരുന്നുവെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിലെ പോരായ്മകള്‍ ജനങ്ങള്‍ ചൂണ്ടിക്കാണിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. പബ്ലിക്ക് ഹിയറിംങ്ങിലെ കാര്യങ്ങള്‍ അതേപോലെ റിപ്പോര്‍ട്ട് ചെയ്യുക എന്ന ചുമതല ജില്ലാ കലക്ടര്‍ യഥോചിതം നിറവേറ്റിയതായാണ് വിവരം.

അതോടൊപ്പം എണ്ണക്കമ്പനിയുടെ വിശദീകരണവും റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്. പബ്ലിക്ക് ഹിയറിംങ്ങില്‍ അവതരിപ്പിച്ച പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഭേദഗതികള്‍ വരുത്താവുന്നതാണെന്നുമുള്ള കമ്പനിയുടെ വിശദീകരണവുമാണ് റിപ്പോര്‍ട്ടിലുള്ളത്.

Keywords: District Collector's report submitted to Kandankali oil farm, Payyannur, News, Report, District Collector, Protesters, Trending, Health, Health & Fitness, Kerala.