» » » » » » » » » മനോഹരമായി ഒരുക്കിയ വിവാഹ വേദി, നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഇരിക്കുന്ന വധൂവരന്‍മാര്‍; അവര്‍ക്കിടയിലേക്കതാ സസ്‌പെന്‍സായി ഓടിയെത്തുന്നു ഒരു കുറുമ്പനും കുറുമ്പത്തിയും, പിന്നാലെ മോതിരം മാറി, താലി കെട്ടി: മടിയിലിരുന്ന് കണ്‍നിറയെ കാണാന്‍ ഭാഗ്യം ലഭിച്ച മക്കള്‍: വീഡിയോ വൈറല്‍

കൊച്ചി: (www.kvartha.com 21.04.2018) മനോഹരമായി ഒരുക്കിയ വിവാഹ വേദി, നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഇരിക്കുന്ന വധൂവരന്‍മാര്‍ അവര്‍ക്കരികിലേക്കതാ സസ്‌പെന്‍സായി ഓടിയെത്തുന്നു ഒരു കുറുമ്പനും കുറുമ്പത്തിയും. അച്ഛന്റെയും അമ്മയുടെയും കല്യാണമാണെന്നു കരുതി മക്കള്‍ക്ക് അവരുടെ മടിയിലിരിക്കാന്‍ പാടില്ലെന്നൊന്നുമില്ലല്ലോ. കേള്‍ക്കുമ്പോള്‍ അല്‍പം കൗതുകം തോന്നുമെങ്കിലും വ്യത്യസ്തമായൊരു വിവാഹ വിഡിയോ ആണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്.

മക്കളെ മടിയിലിരുത്തി വിവാഹം കഴിച്ച ബൈജുവും ഭാര്യ ദീപയുമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്. അണിഞ്ഞൊരുങ്ങുമ്പോഴും മോതിരം മാറുമ്പോഴും വരണമാല്യം അണിയിക്കുമ്പോഴുമൊക്കെ കുറുമ്പുകാട്ടി മക്കള്‍ ഇവരുടെ കൂടെ തന്നെയുണ്ട്. മക്കളൊക്കെ പിറന്നശേഷം ഇത്തരത്തില്‍ വീണ്ടും ഒരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണവും ദീപ വീഡിയോയില്‍ പറയുന്നുണ്ട്.

A Different Indian Wedding, Kochi, News, Video, Marriage, Religion, Children, Kerala

വിവാഹത്തെക്കുറിച്ച് എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു സ്വപ്നമുണ്ടാകും. ഞങ്ങള്‍ക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ ഞങ്ങളുടെത് പ്രണയ വിവാഹമായിരുന്നതിനാല്‍ ആഗ്രഹിച്ചതു പോലെ നടന്നില്ല. രജിസ്റ്റര്‍ മാരേജിനു ശേഷം യുഎസിലേയ്ക്ക് പറക്കുകയായിരുന്നു. അവിടെവെച്ച് മകനും മകളും പിറന്നു. അവര്‍ക്ക് തമിഴ് സംസ്‌കാരമെന്തെന്നോ വിവാഹമെന്തെന്നോ അടുത്ത ബന്ധുക്കളെപ്പോലും അറിയില്ലായിരുന്നു. യുഎസില്‍ തന്നെയായതുകൊണ്ട് ഇതേക്കുറിച്ച് ഭാവിയില്‍ യാതൊരു ധാരണയുമില്ലാതെ വരും.

അങ്ങനെയാണ് ആഘോഷമായി എല്ലാവരെയും വിളിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
യുഎസില്‍ മാതാപിതാക്കളുടെ വിവാഹത്തിന് മക്കള്‍ പങ്കെടുക്കുന്നത് സാധാരണമാണ്. പക്ഷേ ഇവിടെയത് എല്ലാവര്‍ക്കും പുതുമയായിരുന്നു. മക്കളെ ബന്ധുക്കളുമായി പരിചയപ്പെടുത്താനും, ആചാരങ്ങള്‍ പറഞ്ഞു കൊടുക്കാനും അകന്നു കഴിഞ്ഞ പലരെയും അടുപ്പിക്കാനും ഈ വിവാഹം കൊണ്ട് സാധിച്ചു എന്ന് ദീപ പറയുന്നു. ചിരിയും കരച്ചിലും കുറുമ്പുമൊക്കെയായി ഈ അച്ഛനും അമ്മയും മക്കളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Keywords: A Different Indian Wedding, Kochi, News, Video, Marriage, Religion, Children, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal