Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ വിജയം സീതാറാം യെച്ചൂരിക്ക്; ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് സിപി എം

ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) കോണ്‍ഗ്രസുമായി ധാരണയില്ലെന്ന പ്രമേയത്തില്‍ മാറ്റം വരുത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുNational, CPM, Sitaram Yechuri
ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) കോണ്‍ഗ്രസുമായി ധാരണയില്ലെന്ന പ്രമേയത്തില്‍ മാറ്റം വരുത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നിലപാട് ഒടുവില്‍ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസുമായി ധാരണയില്ല എന്ന വാക്ക് രാഷ്ട്രീയ ധാരണയില്ല എന്നാക്കി മാറ്റുകയായിരുന്നു പ്രമേയത്തില്‍.

പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന നിലപാടാണ് യെച്ചൂരി മുന്നോട്ടുവെച്ചത്. എന്നാല്‍ പ്രകാശ് കാരാട്ട് പക്ഷം ഈ നിലപാടിനെ എതിര്‍ത്തു. സിപി എം കേന്ദ്ര കമ്മിറ്റി തള്ളിയ യെച്ചൂരിയുടെ നിലപാട് 55ല്‍ 31 അംഗങ്ങള്‍ പിന്തുണച്ചതോടെ ജയം അദ്ദേഹത്തിന് സ്വന്തമാവുകയായിരുന്നു.

National, CPM, Sitaram Yechuri

ഹൈദരാബാദില്‍ നടക്കുന്ന ഇരുപത്തി രണ്ടാമത് പാര്‍ട്ടി ദേശീയ കോണ്‍ഫറന്‍സില്‍ രാഷ്ട്രീയ ഭേദഗതി കാരാട്ട് അവതരിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
A faction, led by former general secretary Prakash Karat, had however maintained that though the main task of the CPI(M) was to defeat the BJP and its allies by rallying all the secular and democratic forces, but “this has to be done without having an understanding or electoral alliance with the Congress party.”

Keywords: National, CPM, Sitaram Yechuri