Follow KVARTHA on Google news Follow Us!
ad

വമ്പന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ല; മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തമിഴ്‌നാട് ഗവര്‍ണര്‍ തലോടിയ സംഭവത്തില്‍ വിവാദ പോസ്റ്റിട്ട നടനും ബി ജെ പി നേതാവുമായ ശേഖര്‍ വെങ്കട്ടരാമന്‍ പുലിവാല് പിടിച്ചു

വമ്പന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ല.chennai, News, Politics, Cine Actor, BJP, Leader, Controversy, Facebook, post, Media, Allegation, National,
ചെന്നൈ: (www.kvartha.com 20.04.2018) വമ്പന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ല. മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തമിഴ്‌നാട് ഗവര്‍ണര്‍ തലോടിയ സംഭവത്തില്‍ വിവാദ പോസ്റ്റിട്ട നടനും ബി ജെ പി നേതാവുമായ എസ് വി ഇ ശേഖര്‍ വെങ്കട്ടരാമന്‍ പുലിവാല് പിടിച്ചു. മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്റ്റാണ് വെങ്കട്ടരാമന്‍ തന്റെ പേജില്‍ ഷെയര്‍ ചെയ്തതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണര്‍ കൈ ഫിനോയില്‍ കൊണ്ടു കഴുകണമെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. കൂടാതെ ഗവര്‍ണറെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അപമാനിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ലക്ഷ്യമെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു.

Can't Be Reporter If Not Sleeping With Bigwigs: BJP Leader's Deleted Post, Chennai, News, Politics, Cine Actor, BJP, Leader, Controversy, Facebook, post, Media, Allegation, National

വമ്പന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ അവര്‍ക്ക്(മാധ്യമപ്രവര്‍ത്തകര്‍ക്ക്) റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ലെന്നാണ് അടുത്തിടെ ഉയര്‍ന്ന പരാതികള്‍ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത വിവേകമില്ലാത്ത വൃത്തികെട്ട ജീവികള്‍. തമിഴ്‌നാട്ടിലെ മാധ്യമരംഗത്ത് ഇവര്‍ ധാരാളമുണ്ട്. സര്‍വകലാശാലകളേക്കാള്‍ കൂടുതലായി ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നത് മാധ്യമമേഖലയിലാണ്. ഇവരാണ് ഗവര്‍ണറെ ചോദ്യം ചെയ്യുന്നത് എന്നും പോസ്റ്റില്‍ പറയുന്നു.

സംഭവം വിവാദമായതോടെ പോസ്റ്റ് പേജില്‍നിന്ന് വെങ്കട്ടരാമന്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ സ്പര്‍ശിച്ച സംഭവം വിവാദമായതോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ബി ജെ പി നേതാക്കളായ എച്ച് രാജയ്ക്കും വെങ്കട്ടരാമനുമെതിരെ ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ ബി ജെ പി സംസ്ഥാന ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Can't Be Reporter If Not Sleeping With Bigwigs: BJP Leader's Deleted Post, Chennai, News, Politics, Cine Actor, BJP, Leader, Controversy, Facebook, post, Media, Allegation, National.