Follow KVARTHA on Google news Follow Us!
ad

സോണിയയോ പ്രിയങ്കയോ, റായ് ബറേലിയില്‍ പാര്‍ട്ടിയിലെ ആര് മല്‍സരിച്ചാലും ജയിക്കില്ല: കോണ്‍ഗ്രസ് നേതാവ് ദിനേശ് പ്രതാപും ബിജെപിയിലേയ്ക്ക്

ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുത്തകയായ റായ് ബറേലിയില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിക്കില്ലെന്ന് ബിജെപിയിലേയ്ക്ക്National, Congress, Lok Sabha poll
ന്യൂഡല്‍ഹി: (www.kvartha.com 21.04.2018) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുത്തകയായ റായ് ബറേലിയില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിക്കില്ലെന്ന് ബിജെപിയിലേയ്ക്ക് ചുവട് തയ്യാറെടുത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ദിനേശ് പ്രതാപ് സിംഗ്. റായ് ബറേലി മുനിസിപ്പല്‍ കൗണ്‍സിലറാണ് ഇദ്ദേഹം. തന്റെ ഇളയ സഹോദരന് നിയമസഭയിലേയ്ക്ക് മല്‍സരിക്കാനുള്ള ടിക്കറ്റ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും കൂടി നിഷേധിച്ചുവെന്നും സിംഗ് ആരോപിച്ചു. അതേസമയം ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു.

National, Congress, Lok Sabha poll

എന്റെ ഇളയ സഹോദരന്‍ രാകേഷ് സിംഗിന് 2017 നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഞാനാ ഓഫര്‍ തള്ളാന്‍ അപേക്ഷിക്കുകയും അദ്ദേഹത്തിന് ഒരു ടിക്കറ്റ് നല്‍കാന്‍ പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നാല് ഠാക്കൂര്‍മാര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രിയങ്ക ഈ ആവശ്യം നിഷേധിക്കുകയായിരുന്നു. സഹോദരന്മാരില്‍ ഒരാള്‍ കോണ്‍ഗ്രസിലും ഒരാള്‍ ബിജെപിയിലും തുടരുന്നത് ശരിയല്ലെന്ന് കരുതിയായിരുന്നു തന്റെ നീക്കമെന്നും ദിനേശ് പ്രതാപ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി രാകേഷ് സിംഗിന് ഒടുവില്‍ ടിക്കറ്റ് നല്‍കുകയും അദ്ദേഹം റായ് ബറേലിയില്‍ നിന്ന് വിജയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ ആവശ്യപ്രകാരം ബിജെപിയില്‍ ചേരാന്‍ സന്നദ്ധനായിരിക്കുകയാണ് ദിനേശ് പ്രതാപ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: “My (youngest) brother (Rakesh Singh) was offered ticket by the BJP during the (2017) Assembly election but I requested him not to take it as it would have been improper that one brother is in Congress and other contests from BJP. I requested Priyanka to give him a ticket, who first denied saying that four Thakurs cannot be given ticket in Rae Bareli,” Dinesh told The Indian Express. Rakesh was later given a ticket from Harchandpur constituency in Rae Bareli and was elected.

Keywords: National, Congress, Lok Sabha poll