Follow KVARTHA on Google news Follow Us!
ad

സെവിയ്യയെ മുക്കി ബാഴ്‌സ; സ്പാനിഷ് കിങ്ങ്‌സ് കപ്പില്‍ കറ്റാലന്മാര്‍ക്ക് കിരീടം; ഇത് ഇനിയേസ്റ്റയ്ക്കുള്ള സ്‌നേഹോപഹാരം

സ്പാനിഷ് കിങ്ങ്‌സ് കപ്പില്‍ കാറ്റലോണിയന്‍ വമ്പന്മാരായ ബാഴ്‌സലോണ കിരീടമണിഞ്ഞു. കലാശപ്പോരാട്ടത്തില്‍ സെവിയ്യയെ എതിരില്ലാത്ത അഞ്ചുഗോളിന് തോല്പിച്ചാണ് ബാഴ്‌സ കിരീടത്തില്‍ World, News, Sports, Barcelona, Spain, Copa del re, Spanish kings Cup, Sevilla.
മാഡ്രിഡ്: (www.kvartha.com 21.04.2018) സ്പാനിഷ് കിങ്ങ്‌സ് കപ്പില്‍ കാറ്റലോണിയന്‍ വമ്പന്മാരായ ബാഴ്‌സലോണ കിരീടമണിഞ്ഞു. കലാശപ്പോരാട്ടത്തില്‍ സെവിയ്യയെ എതിരില്ലാത്ത അഞ്ചുഗോളിന് തോല്പിച്ചാണ് ബാഴ്‌സ കിരീടത്തില്‍ മുത്തമിട്ടത്. ഈ സീസണില്‍ ബാഴ്‌സയുടെ ജഴ്‌സിയില്‍ നിന്നും വിരമിക്കുന്ന ഇനിയേസ്റ്റയ്ക്കുള്ള സ്‌നേഹോപഹാരം കൂടിയായി ബാഴ്‌സയുടെ കിങ്ങ്‌സ് കപ്പ് വിജയം.

ബാഴ്‌സ ജഴ്‌സിയിലെ തന്റെ അവസാനത്തെ കിങ്ങ്‌സ് കപ്പ് ഗോള്‍ നേടിക്കൊണ്ട് അവിസ്മരണീയമാക്കാനും ഇനിയേസ്റ്റയ്ക്ക് സാധിച്ചു. ഇനിയേസ്റ്റയ്ക്കു പുറമേ ലയണല്‍ മെസ്സി, കൗട്ടീന്യോ എന്നിവര്‍ ബാഴ്‌സയ്ക്ക് വേണ്ട ഓരോ തവണ വല ചലിപ്പിച്ചപ്പോള്‍ ലൂയി സുവാരസ് ഇരട്ടഗോള്‍ നേടി.

World, News, Sports, Barcelona, Spain, Copa del re, Spanish kings Cup, Sevilla, Barcelona Wins 30th Copa del Rey Final in Sensational Rout of Sevilla

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Barcelona, Spain, Copa del re, Spanish kings Cup, Sevilla, Barcelona Wins 30th Copa del Rey Final in Sensational Rout of Sevilla