Follow KVARTHA on Google news Follow Us!
ad

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കരുത്; നന്നാകാന്‍ അവസരം കൊടുക്കണം; എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്; തസ്ലീമ നസ്‌റീനെതിരെ വിമര്‍ശനമുയരുന്നു

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്നും അവര്‍ക്ക്Kerala, Kozhikode, News, Controversial Statements, Writer, Thaslima Nasreen, Child, Abuse, Bangladeshi writer Taslima Nasrin disapproves death for rapists
കോഴിക്കോട്: (www.kvartha.com 22.04.2018) കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്നും അവര്‍ക്ക് നന്നാകാന്‍ അവസരം കൊടുക്കണമെന്നും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ തന്റെ മൂന്നാമത്തെ ആത്മകഥയായ 'സ്പ്ലിറ്റ് എ ലൈഫിന്റെ' ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'പീഡിപ്പിക്കുന്നവര്‍ക്ക് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം. സ്ത്രീകള്‍ക്കെതിരായ പീഡനത്തിന് വധശിക്ഷ കൊണ്ട് അറുതി വരുത്താന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. പീഡനവീരന്മാരെ സൃഷ്ടിക്കുന്ന് സമൂഹമാണ്. മാലോകരുടെയെല്ലാം മതം മാനവികതയാവണം' എന്നും തസ്ലീമ കൂട്ടിച്ചേര്‍ത്തു.

Kerala, Kozhikode, News, Controversial Statements, Writer, Thaslima Nasreen, Child, Abuse, Bangladeshi writer Taslima Nasrin disapproves death for rapists

അതേസമയം തസ്ലീമയുടെ പ്രസ്താവനയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Controversial Statements, Writer, Thaslima Nasreen, Child, Abuse, Bangladeshi writer Taslima Nasrin disapproves death for rapists