Follow KVARTHA on Google news Follow Us!
ad

'എഞ്ചിനീയറുടെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റി': മരാമത്ത് പണികള്‍ക്കുള്ള ബില്ല് പാസ്സാക്കാന്‍ കൈക്കൂലിയായി വാങ്ങിയത് ഒരു ലക്ഷം രൂപ ; എഞ്ചിനീയര്‍ക്ക് 85 ലക്ഷം രൂപ പിഴയും പത്തുവര്‍ഷം തടവും

പഞ്ചായത്തിലെ മരാമത്ത് പണികള്‍ക്കായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന Mumbai, News, Corruption, Jail, Arrest, Police, Court, National,
മുംബൈ: (www.kvartha.com 21.04.2018) പഞ്ചായത്തിലെ മരാമത്ത് പണികള്‍ക്കായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ എഞ്ചിനീയര്‍ക്ക് 85 ലക്ഷം രൂപ പിഴയും പത്തുവര്‍ഷം തടവും. അശോക് കേശവ്‌റാവു മുണ്ഡേ എന്ന എഞ്ചിനീയര്‍ക്കെതിരേയാണ് കോടതി നടപടി എടുത്തത്. പിഴ അടയ്ക്കാത്ത സാഹചര്യം ഉണ്ടായാല്‍ നാലു വര്‍ഷം കൂടി ഇയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരും. രാജ്യത്ത് സ്‌പെഷ്യല്‍ കോടതി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ് ഇത്.

ശ്രീറാംപൂര്‍ പഞ്ചായത്ത് സമിതിയുമായി ബന്ധപ്പെട്ട് അശോക് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ 2016 മെയ് നാലിനാണ് കയ്യോടെ പിടികൂടുന്നത്്. ഒരു ബില്ല് പാസ്സാക്കി കൊടുക്കാന്‍ ഒന്നരലക്ഷത്തിന്റെ ചെക്കാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

Mumbai engineer fined Rs 85 lakh, 10-year jail time for taking Rs 1.5 lakh bribe, Mumbai, News, Corruption, Jail, Arrest, Police, Court, National

ഇതോടെ ആവശ്യപ്പെട്ട പണം നല്‍കാമെന്നും പണം വാങ്ങാന്‍ അഹമ്മദ് നഗര്‍ ജില്ലാപരിഷത് ഗസ്റ്റ് ഹൗസില്‍ എത്തണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് നിര്‍ദേശിച്ച സ്ഥലത്ത് പണം വാങ്ങാനെത്തിയ മുണ്ടേയെ അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നു. മുണ്ഡേയ്‌ക്കെതിരെ അഴിമതി നിരോധന നിയമമാണ് ചുമത്തപ്പെട്ടത്. 2016 സെപ്തംബര്‍ രണ്ടിന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച അഹമ്മദ്‌നഗര്‍ സെഷന്‍സ് ജഡ്ജി എസ് യു ബഗലേയാണ് മുണ്ടേയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. പദവി ദുരുപയോഗം ചെയ്ത് ക്രിമിനല്‍ നടപടിക്ക് ഉപയോഗിച്ചെന്ന കുറ്റത്തിന് 50 ലക്ഷം രൂപ പിഴയും ഏഴു വര്‍ഷം തടവും കൈക്കൂലി വാങ്ങിയതിന് 35 ലക്ഷം പിഴയും ഏഴു വര്‍ഷം തടവുമാണ് ചുമത്തിയത്. പിഴയടയ്ക്കാത്ത സാഹചര്യം ഉണ്ടായാല്‍ മറ്റൊരു നാലു വര്‍ഷം കൂടി തടവില്‍ കഴിയണം.

Keywords: Mumbai engineer fined Rs 85 lakh, 10-year jail time for taking Rs 1.5 lakh bribe, Mumbai, News, Corruption, Jail, Arrest, Police, Court, National.