Follow KVARTHA on Google news Follow Us!
ad

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നോട്ടീസ് നല്‍കി; 60 എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടുണ്ടെന്നു കോണ്‍ഗ്രസിന്റെ അവകാശവാദം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നോട്ടീസ് New Delhi, News, Politics, Trending, Supreme Court of India, Justice, Congress, Press meet, National,
ന്യൂഡെല്‍ഹി: (www.kvartha.com 20.04.2018) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനാണു നോട്ടീസ് കൈമാറിയത്. അതേസമയം ഏഴ് പാര്‍ട്ടികളിലെ 60 എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടുണ്ടെന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സിപിഎം, സിപിഐ, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.

Opposition submits notice for Chief Justice's impeachment to vice president, New Delhi, News, Politics, Trending, Supreme Court of India, Justice, Congress, Press meet, National

സിബിഐ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണു ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്. സുപ്രീംകോടതിയിലെ അസാധാരണ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാലു മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തേ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടന്നത്.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നപ്പോഴാണു ഇംപീച്ച്‌മെന്റ് ആലോചിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്‌മെന്റ്, ജഡ്ജി ലോയ കേസിലെ സുപ്രീംകോടതി വിധി എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയവര്‍ പാര്‍ലമെന്റ് ചേംബറിലെ യോഗത്തില്‍ പങ്കെടുത്തു.

ഇതിനിടെ പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിക്കെതിരായ രാഷ്ട്രീയക്കാരുടെ പ്രസ്താവനയില്‍ ഞങ്ങളെല്ലാവരും അസ്വസ്ഥരാണെന്നും ജസ്റ്റിസ് എ.കെ.സിക്രി പറഞ്ഞു.

മാത്രമല്ല ഇംപീച്ച്‌മെന്റ് ചര്‍ച്ചകളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിനായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാദം അടുത്ത മാസം ഏഴിന് കോടതി കേള്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opposition submits notice for Chief Justice's impeachment to vice president, New Delhi, News, Politics, Trending, Supreme Court of India, Justice, Congress, Press meet, National.