Follow KVARTHA on Google news Follow Us!
ad

എസ് എ ടി ആശുപത്രിയില്‍ അതിക്രമം: കണ്ടാലറിയാവുന്ന 35 ഓളം പേര്‍ക്കെതിരെ പരാതി നല്‍കി

എസ് എ ടി ആശുപത്രിയില്‍ ചികിത്സക്കെന്ന വ്യാജേന എത്തി കടന്ന് കളഞ്ഞThiruvananthapuram, News, Local-News, Trending, attack, hospital, Treatment, Complaint, Police, Patient, Women, Kerala,
തിരുവനന്തപുരം: (www.kvartha.com 21.04.2018) എസ് എ ടി ആശുപത്രിയില്‍ ചികിത്സക്കെന്ന വ്യാജേന എത്തി കടന്ന് കളഞ്ഞ ഷംനയുടെ ബന്ധുക്കള്‍ നടത്തിയ അതിക്രമത്തില്‍ കണ്ടാലറിയാവുന്ന 35 ഓളം പേര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

ഷംനയെ കാണാതായതിനെ തുടര്‍ന്ന് രണ്ട് രാത്രിയും മൂന്ന് പകലും ഷംനയുടെ ബന്ധുക്കള്‍ ഒ.പി കെട്ടിടത്തിന് ഉള്ളില്‍ തങ്ങി സ്റ്റാഫിനോടും ആശുപത്രിയില്‍ എത്തിയവരോടും അപമര്യാദയായി പെരുമാറി, കൂടാതെ മൊബൈല്‍ ചാര്‍ജ് ചെയ്യാനായി കമ്പ്യൂട്ടര്‍ കണക്ട് ചെയ്യുന്ന പ്ലഗ് പോയിന്റ് നശിപ്പിച്ചു. രണ്ട് വാതിലുകള്‍ ചവിട്ടി പൊളിച്ചു.

SAT Hospital has given complaint against Shanna's relatives, Thiruvananthapuram, News, Local-News, Trending, Attack, Hospital, Treatment, Complaint, Police, Patient, Women, Kerala.

കാന്റീനില്‍ കയറി 2000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. ഇവര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തത് കാരണം ഒ പി യുടെ വാതിലുകളും, ഗേറ്റും പൂട്ടാന്‍ കഴിഞ്ഞില്ല. കൂടാതെ രോഗികളോടും അപമര്യാദയായി പെരുമാറി. ഏകദേശം 20 ഓളം പുരുഷന്‍മാരും, 15 ഓളം സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്ന് ആര്‍.എം.ഒ. ഡോ. പി.ജി.ഹരിപ്രസാദ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SAT Hospital has given complaint against Shanna's relatives, Thiruvananthapuram, News, Local-News, Trending, Attack, Hospital, Treatment, Complaint, Police, Patient, Women, Kerala.