Follow KVARTHA on Google news Follow Us!
ad

വീണ്ടും താരമായി ദുബൈ പോലീസ്; 24 മണിക്കൂറിനുള്ളില്‍ എത്യോപ്യന്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പരിഹരിച്ച് പ്രതിയായ പാക് പൗരനെ കുടുക്കി

വീണ്ടും താരമായി ദുബൈ പോലീസ്. 24 മണിക്കൂറിനുള്ളില്‍ യുവതിയുടെ മരണവുമായിDubai, News, Crime, Criminal Case, Murder, Arrest, Police, Gulf, World,
ദുബൈ: (www.kvartha.com 21.04.2018) വീണ്ടും താരമായി ദുബൈ പോലീസ്. 24 മണിക്കൂറിനുള്ളില്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പരിഹരിച്ച് പ്രതിയായ പാക് പൗരനെ കുടുക്കി. എത്യോപ്യന്‍ സ്വദേശിനിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളാണ് 24 മണിക്കൂറിനുള്ളില്‍ പരിഹരിച്ച് ദുബൈ പോലീസ് പ്രതിയെ കുടുക്കിയിരിക്കുന്നത്.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പാക് പൗരന്‍ എത്യോപ്യന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നത്. അല്‍ ബര്‍ഹയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ആഫ്രിക്കന്‍ യുവതിയുടെ മരണം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടാണ് ആദ്യം ലഭിച്ചതെന്ന് ദുബൈ പോലീസ് ക്രിമിനല്‍ അഫേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി പറഞ്ഞു.

Woman's murder mystery in Dubai solved within 24 hours, Dubai, News, Crime, Criminal Case, Murder, Arrest, Police, Gulf, World

ഫ് ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്തേയ്ക്ക് പോലീസ് കുതിച്ചത്. രണ്ടാം നിലയില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്ന് ഇന്ത്യക്കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചു. പോലീസ് സംഘം ഫഌറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് ഏതാനും ദിവസം പഴക്കമുണ്ടെന്നും തിരിച്ചറിഞ്ഞുവെന്നും ദുബൈ പോലീസ് അധികൃതര്‍ പറഞ്ഞു.

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിസിറ്റിങ് വിസയില്‍ ദുബൈയില്‍ എത്തിയതാണെന്നും വ്യക്തമായി. യുവതിക്ക് അല്‍ ഐനില്‍ താമസിക്കുന്ന പാക് പൗരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ ഇയാളെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതിയെ പരിചയമുണ്ടെന്നും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദുബൈയില്‍ വന്നിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. ഏതാനും മാസം മുന്‍പാണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രതി സമ്മതിച്ചു. ഇതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയായിരുന്നു.

സംഭവ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ പ്രതി യുവതിയുടെ ഫഌറ്റില്‍ എത്തുകയും രണ്ടു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ഫലമായി 200 ദിര്‍ഹം നല്‍കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് രാവിലെ വരെ അവിടെ നില്‍ക്കണമെന്ന് പാക്ക് പൗരന്‍ ആവശ്യപ്പെട്ടപ്പോള്‍ 200 ദിര്‍ഹം കൂടി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. യുവതിയുടെ പ്രതികരണത്തില്‍ പ്രതി അസ്വസ്ഥനായെന്നും ശുചിമുറിയിലേക്ക് പോയ യുവതിയെ ഇയാള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

യുവതിയുടെ കൈവശമുണ്ടായിരുന്ന 450 ദിര്‍ഹം, രണ്ടു മൊബൈല്‍ ഫോണുകള്‍, പ്രതി നല്‍കിയ പണം എന്നിവ മോഷ്ടിച്ച് പാക്ക് പൗരന്‍ ഫഌറ്റില്‍ നിന്നും പുറത്തു കടന്നു. ഫഌറ്റ് അടച്ച ശേഷം ഇയാള്‍ തൊട്ടടുത്ത പാര്‍ക്കിലാണ് ഉറങ്ങിയത്. രാവിലെ യുവതിയുടെ മൊബൈല്‍ ഫോണ്‍ വില്‍ക്കുകയും ഈ പണവുമായി അല്‍ ഐനിലേയ്ക്ക് തിരികെ പോകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman's murder mystery in Dubai solved within 24 hours, Dubai, News, Crime, Criminal Case, Murder, Arrest, Police, Gulf, World.