Follow KVARTHA on Google news Follow Us!
ad

കൂട്ടുകാരിയെ സഹായിച്ച് കിടപ്പാടം നഷ്ടപ്പെട്ടു; വനിതാ കമ്മീഷന്റെ തുണ തേടി വീട്ടമ്മ

കൂട്ടുകാരിക്ക് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന് കിടപ്പാടം നഷ്ടപ്പെട്ട വീട്ട്മ്മക്ക് ഇനി തുണ വനിതാ കമ്മീഷന്‍. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഭര്‍ത്താവിനെയും കുട്ടികളെയും വാടക Kerala, News, Women, Bank, Woman cheated by Friend; Women commission Intervened
തിരുവനന്തപുരം: (www.kvartha.com 12.03.2018) കൂട്ടുകാരിക്ക് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന് കിടപ്പാടം നഷ്ടപ്പെട്ട വീട്ട്മ്മക്ക് ഇനി തുണ വനിതാ കമ്മീഷന്‍. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഭര്‍ത്താവിനെയും കുട്ടികളെയും വാടക വീട്ടിലാക്കി കമ്മീഷന്റെ അദാലത്തില്‍ പരാതിയുമായെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് തളര്‍ന്നു വീണ് കിടപ്പിലായി. 13 സെന്റ് സ്ഥലവും വീടുമാണ് ജാമ്യക്കാരിക്ക് നഷ്ടമായത്.

കൂട്ടുകാരി നല്‍കിയ അഞ്ച് ലക്ഷത്തിന്റെ ചെക്ക് യഥാസമയം ബാങ്കില്‍ പോലും ഹാജരാക്കാനാകാതെ വഞ്ചിതയായ വീട്ടമ്മക്കൊപ്പം കബളിപ്പിക്കപ്പെട്ട മറ്റ് ചിലരും എത്തി. എതിര്‍കക്ഷി ഹാജരായില്ല. അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ എതിര്‍കക്ഷിയെ ഹാജരാക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 150 പരാതികളാണ് പരിഗണിച്ചത്. ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം. രാധ എിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 51 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളതും കക്ഷികള്‍ ഹാജരാകാത്തതുമായ 83 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. നാല് കേസുകളില്‍ ദമ്പതികള്‍ക്ക് കൗസലിംഗ് നല്‍കും. 12 കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട്് തേടാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തോളം ഒരുമിച്ച് താമസിച്ച ശേഷം കടുകളഞ്ഞ മലപ്പുറം ജില്ലക്കാരനെതിരെ പരാതിയുമായി എത്തിയ അംഗന്‍വാടി ടീച്ചര്‍ക്ക് സ്വന്തം സര്‍ട്ടിഫിക്കറ്റുകളും ഐഡന്റിറ്റി കാര്‍ഡുകളും നഷ്ടമായിരുന്നു. പുതിയ വിവാഹത്തിന് ശ്രമിക്കുന്ന യുവാവിനെക്കുറിച്ച് അന്വേഷിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ സംഘം സെക്രട്ടറിയും ജീവനക്കാരനും തമ്മിലുള്ള കേസില്‍ ഇരുകക്ഷികള്‍ക്കും താക്കീത് നല്‍കി വിട്ടയച്ചു. എട്ടു വര്‍ഷമായി ജീവിതം ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചു പോരുന്ന രക്തബന്ധുക്കളുടെ പരാതി വേറിട്ടതായി. ഒരുമിച്ച് താമസിക്കാന്‍ യുവതി വിട്ടുവീഴ്ചക്ക് തയാറാണെങ്കിലും യുവാവ് തയാറല്ല. ഇഷ്ടപ്പെടാതെ വീട്ടുകാര്‍ നടത്തിയ വിവാഹത്തോടുള്ള യുവാവിന്റെ വൈരാഗ്യം ഒരു പെണ്‍കുട്ട'ിയുടെ ജീവിതം തകര്‍ത്തതായി കമ്മീഷന്‍ കണ്ടെത്തി. രക്ഷിതാക്കളെ ഉള്‍പ്പെടെ വിളിച്ചു വരുത്തി വീണ്ടും ഈ പ്രശ്‌നം പരിഗണിക്കുതാണ്.

എണ്‍പത് കഴിഞ്ഞ മാതാവിനെ സംരക്ഷിക്കേണ്ട ചുമതലയെച്ചൊല്ലി തര്‍ക്കിച്ച മക്കളുടെ പരാതിയും കമ്മീഷന് മുന്നിലെത്തി. ഊഴം വെച്ച് കൊണ്ടുപോകാനുള്ള ആരോഗ്യം അമ്മക്ക് ഇല്ലാത്തതിനാല്‍ ഇളയ മകന്‍ അവരെ സംരക്ഷിക്കണം. മറ്റ് രണ്ടു മക്കളും അവിടെയെത്തി മാതാവിനെ പരിചരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Women, Bank, Woman cheated by Friend; Women commission Intervened
< !- START disable copy paste -->