» » » » » » ദളിത് സ്ത്രീകളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി എം എൽ എയ്ക്കെതിരെ കേസ്

രുദ്രാപൂർ: (www.kvartha.com 12.03.2018) ദളിത് സ്ത്രീകളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി എം. എൽ എയ്ക്കെതിരെ കേസ്. രുദ്രാപൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജ് കുമാർ തുക്രലിനെതിരെയാണ് കേസ്. മാർച്ച് ഒൻപതിനാണ് സംഭവം. രുദ്രാപൂരിലെ വസതിയിൽ തുക്രൽ പഞ്ചായത്ത് വിളിച്ച് ചേർത്തിരുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ മദ്ധ്യസ്ഥം വഹിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഒരു കുടുംബത്തിലെ പ്രായപൂർത്തിയെത്താത്ത ആൺകുട്ടി മറ്റേ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതായിരുന്നു വിഷയം.

Uttarakhand: FIR against BJP leader for thrashing Dalit women, making casteist remarks

ആൺകുട്ടിയുടെ പിതാവ് രാം കിഷോറിനേയും ഭാര്യ മാലയേയും പെണ്മക്കളായ പൂജയേയും സോനത്തിനേയും തുക്രൽ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇവരുടെ ജാതി വിളിച്ചായിരുന്നു അസഭ്യവർഷം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയിരുന്നു.

എന്നാൽ മദ്ധ്യസ്ഥ ശ്രമത്തിനിടയിൽ ഇരുകുടുംബങ്ങളും തമ്മിൽ തല്ലിയപ്പോൾ താൻ വിഷയത്തിൽ ഇടപെടുകയായിരുന്നുവെന്നാണ് എം. എൽ എ നൽകുന്ന വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An FIR was filed in Rudrapur police station after the minor boy’s father Ram Kishore alleged that Thukral abused and thrashed him, his wife Mala, and daughters Pooja and Sonam. A video showing Thukral beating up and abusing the women has gone viral on social media.

Keywords: National, BJP, Dalits

About Kvartha Kappa

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal